---
title: "'നല്ല സിന്ധി പെൺകുട്ടിയല്ലേ, നിനക്ക് കല്ല്യാണം കഴിച്ചൂടെ'; അന്ന് ആ സ്ത്രീ ചോദിച്ച ചോദ്യമാണ് എന്നെ ഇന്നത്തെ ഞാനാക്കിയതെന്ന് തമന്ന"
english_title: "Tamannaah says the question that woman asked that day made me who I am today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353602/tamannaah-says-the-question-that-woman-asked-that-day-made-me-who-i-am-today"
published_at: "2026-04-16T12:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e08ada26647_Tamannaah_says_the_question_that_woman_asked_that_day_made_me_who_I_am_today.jpg"
keywords: []
---

# 'നല്ല സിന്ധി പെൺകുട്ടിയല്ലേ, നിനക്ക് കല്ല്യാണം കഴിച്ചൂടെ'; അന്ന് ആ സ്ത്രീ ചോദിച്ച ചോദ്യമാണ് എന്നെ ഇന്നത്തെ ഞാനാക്കിയതെന്ന് തമന്ന

> **Lead Summary:** വിവാഹം എന്ന കാഴ്ചപ്പാടിലൂടെ മാത്രമാണ് സമൂഹം സ്ത്രീകളുടെ കരിയറിനെ വിലയിരുത്തുന്നതെന്ന് തെന്നിന്ത്യൻ താരം തമന്ന. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു താരം.

## Article Content

വിവാഹം എന്ന കാഴ്ചപ്പാടിലൂടെ മാത്രമാണ് സമൂഹം സ്ത്രീകളുടെ കരിയറിനെ വിലയിരുത്തുന്നതെന്ന് തെന്നിന്ത്യൻ താരം തമന്ന. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു താരം.

> ഒരിക്കൽ അച്ഛനോടൊപ്പം ഒരു ബിസിനസ് മീറ്റിംഗിനായി ഹോട്ടലിൽ പോയപ്പോഴാണ് തമന്നയ്ക്ക് ഈ അനുഭവം ഉണ്ടായത്. താൻ എന്തിനാണ് അവിടെ എത്തിയതെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഹോട്ടൽ ഉടമയുടെ ഭാര്യ തന്നെ ഉപദേശിക്കാൻ എത്തിയെന്ന് തമന്ന പറയുന്നു. "നീ ഇത്ര നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത്? നിനക്ക് എത്രയും പെട്ടെന്ന് കല്യാണം കഴിച്ചുകൂടേ?" എന്നായിരുന്നു അവരുടെ ചോദ്യം.

അവരുടെ ആ സംസാരം കേട്ട നിമിഷം, താൻ ഒരിക്കലും അവരെപ്പോലെ ആകില്ലെന്ന് ഉറപ്പിച്ചതായി തമന്ന വ്യക്തമാക്കി. പുറംലോകത്ത് എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത ഒരു സ്ത്രീയായി ജീവിക്കാൻ തനിക്ക് സാധിക്കില്ലെന്നും ഇത്തരം അനുഭവങ്ങളാണ് തന്നെ കൂടുതൽ ചിന്തിപ്പിക്കാറുള്ളതെന്നും തമന്ന കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353602/tamannaah-says-the-question-that-woman-asked-that-day-made-me-who-i-am-today)