---
title: "'പ്രിയയ്ക്ക് വേണ്ടിയായിരുന്നു ആ യാത്ര'; ബാലിയിലെ വിശേഷങ്ങളുമായി പ്രിയയും നിഹാലും"
english_title: "'That trip was for Priya'; Priya and Nihal share the highlights of Bali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353594/that-trip-was-for-priya-priya-and-nihal-share-the-highlights-of-bali"
published_at: "2026-04-16T12:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e085fde48b4_Priya_and_Nihal_share_the_highlights_of_Bali.jpg"
keywords: []
---

# 'പ്രിയയ്ക്ക് വേണ്ടിയായിരുന്നു ആ യാത്ര'; ബാലിയിലെ വിശേഷങ്ങളുമായി പ്രിയയും നിഹാലും

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയ മോഹനും നിഹാൽ പിള്ളയും. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയയും, 'മുംബൈ പോലീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഹാലും സോഷ്യൽ മീഡിയയിലും സജീവമാണ്. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങിയ നിഹാൽ ഇപ്പോൾ ബിസിനസ് രംഗത്താണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയ മോഹനും നിഹാൽ പിള്ളയും. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയയും, 'മുംബൈ പോലീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഹാലും സോഷ്യൽ മീഡിയയിലും സജീവമാണ്. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങിയ നിഹാൽ ഇപ്പോൾ ബിസിനസ് രംഗത്താണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള ഇരുവരും, പ്രിയയെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ, കുടുംബത്തോടൊപ്പം വീണ്ടും ബാലിയിലേക്ക് നടത്തിയ യാത്രയുടെ മനോഹരമായ നിമിഷങ്ങളാണ് തങ്ങളുടെ പുതിയ വ്ലോഗിലൂടെ ഇവർ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ബാലിയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലേക്ക് പോയതും അവിടെ വെച്ച് വാട്ടർ പ്യൂരിഫിക്കേഷൻ എന്ന ആചാരം ചെയ്തതുമാണ് വീഡിയോയിൽ കാണുന്നത്. ''പ്രിയയ്ക്ക് വേണ്ടിയായിരുന്നു ഇവിടേക്ക് വന്നത്. സത്യം പറഞ്ഞാൽ കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്. പൊതുവെ ക്ഷേത്രത്തിലൊക്കെ പോയി വരുമ്പോൾ നമുക്കൊരു പോസിറ്റിവിറ്റി തോന്നാറില്ലേ. അതുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.

''നമ്മൾ വഴിപാട് എന്നൊക്കെ പറയില്ലേ, അതുപോലെ മെലുകാർഡ് എന്നാണ് ആ ചടങ്ങിന്റെ പേര്. കാലങ്ങളായിട്ട് ഇവർ ചെയ്ത് വരുന്ന ആചാരമാണ് വെള്ളം കൊണ്ടുള്ള ഈ പ്യൂരിഫിക്കേഷൻ. നമ്മുടെ മെന്റൽ സ്ട്രസും ഉള്ളിലെ ട്രോമയുമൊക്കെ പോവുമെന്നാണ് ഇവരുടെ വിശ്വാസം. ഇവിടെ വന്ന് ഹെൽത്ത് ഇഷ്യൂസ് എന്ത് പറഞ്ഞാലും അത് ഭേദമാവുമെന്നാണ് വിശ്വാസം. കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.

[https://youtu.be/hhULEJ_SXBY?si=ItkQmgO5TLAmJeY4](https://youtu.be/hhULEJ_SXBY?si=ItkQmgO5TLAmJeY4)

### Related Links & Sources
- [Original Story Source](https://moviemax.in/news/353594/that-trip-was-for-priya-priya-and-nihal-share-the-highlights-of-bali)