കല്യാണിയും പ്രണവും വിവാഹിതരാകുന്നു? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലിസി; വൈറലായി കമന്റ്

കല്യാണിയും പ്രണവും വിവാഹിതരാകുന്നു? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലിസി; വൈറലായി കമന്റ്
Apr 16, 2026 01:24 PM | By Krishnapriya S R

ചെന്നൈ: (moviemax.in) പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നടി ലിസി ലക്ഷ്മി.

വിഷുദിനത്തിൽ താരം പങ്കുവെച്ച ആശംസകൾക്ക് താഴെ ഒരു ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് നേരിട്ട് മറുപടി നൽകിക്കൊണ്ടാണ് ലിസി വീണ്ടും ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ കമന്റ്.

എന്നാൽ 'ഇതൊരു തെറ്റായ വാർത്തയാണ്' എന്ന് ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകി താരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. നേരത്തെയും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.

പ്രണവും കല്യാണിയും കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണെന്നും അവർക്കിടയിൽ സഹോദര തുല്യമായ ബന്ധമാണുള്ളതെന്നും ലിസിയെ ഉദ്ധരിച്ച് സംവിധായകൻ ആലപ്പി അഷറഫ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രണവിനെ ഒരു ഹീറോ പരിവേഷത്തോടെയാണ് കല്യാണിയും മറ്റ് സുഹൃത്തുക്കളും കാണുന്നതെന്നും കല്യാണിക്ക് നിലവിൽ ആരുമായും പ്രണയബന്ധമില്ലെന്നും ലിസി അന്ന് വ്യക്തമാക്കിയിരുന്നു. ലിസിയുടെ പുതിയ മറുപടിയോടെ തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ ചർച്ചകൾക്ക് താൽക്കാലികമായി അറുതിയായിരിക്കുകയാണ്.

Content Highlight: Kalyani and Pranam are getting married, Lissy responds to the rumors

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup