---
title: "ബോക്സ് ഓഫീസിൽ പള്ളിച്ചട്ടമ്പി തരംഗം; പൃഥ്വിരാജിന്റെ മാസ് എൻട്രി കണ്ട് ഞെട്ടി ആരാധകർ"
english_title: "Pallichattambi wave at the box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353557/pallichattambi-wave-at-the-box-office"
published_at: "2026-04-16T10:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e069e425e0a_5.jpg"
keywords: []
---

# ബോക്സ് ഓഫീസിൽ പള്ളിച്ചട്ടമ്പി തരംഗം; പൃഥ്വിരാജിന്റെ മാസ് എൻട്രി കണ്ട് ഞെട്ടി ആരാധകർ

> **Lead Summary:** **[**ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു.

## Article Content

**[**ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു.

1950-60 കാലഘട്ടത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ കയാദു ലോഹറാണ് നായികയായി എത്തുന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’, ‘ഒരു ജാതി ജാതകം’ എന്നീ സിനിമകൾക്ക് ശേഷം കയാദു മലയാളത്തിൽ അഭിനയിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റാണിത്.

ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ചർച്ചയായ പൃഥ്വിരാജിന്റെ സാന്നിധ്യം തിയേറ്ററിൽ ആരാധകർക്ക് വലിയൊരു സർപ്രൈസായി മാറി. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്ന കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നത്.

ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പള്ളിച്ചട്ടമ്പിക്കുണ്ട്.

ടിജോ ടോമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ അണിയറയിൽ വലിയൊരു സാങ്കേതിക നിര തന്നെയുണ്ട്. മേഘശ്യാമും തൻസീറും സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ കോസ്റ്റ്യൂംസ് മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് റഷീദ് അഹമ്മദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

സിങ്ക് സിനിമയുടെ സൗണ്ട് ഡിസൈനും രാജേഷ് മേനോന്റെ ആർട്ട് ഡയറക്ഷനും യെല്ലോടൂത്ത്സിന്റെ പോസ്റ്റർ ഡിസൈനുകളും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ടൊവിനോയുടെയും പൃഥ്വിയുടെയും പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/353557/pallichattambi-wave-at-the-box-office)