---
title: "'ഇവരൊക്കെ ആരാണെന്ന്' ചോദിച്ചവർക്കുള്ള മറുപടി; ഹാഷിറും സംഘവും ബോക്സ് ഓഫീസ് കീഴടക്കുമ്പോൾ പഴയ കമന്റ് വൈറൽ"
english_title: "Old comment goes viral as Hashir and team conquer the box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353619/old-comment-goes-viral-as-hashir-and-team-conquer-the-box-office"
published_at: "2026-04-16T13:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e098c63aba9_14.jpg"
keywords: []
---

# 'ഇവരൊക്കെ ആരാണെന്ന്' ചോദിച്ചവർക്കുള്ള മറുപടി; ഹാഷിറും സംഘവും ബോക്സ് ഓഫീസ് കീഴടക്കുമ്പോൾ പഴയ കമന്റ് വൈറൽ

> **Lead Summary:** **[** ഹാഷിറും സംഘവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വാഴ 2' ബോക്സ് ഓഫീസിൽ ചരിത്രവിജയം കുറിച്ചു മുന്നേറുന്നു. സവിൻ സാ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്തതിന് പിന്നാലെ ആഗോളതലത്തിൽ 150 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

## Article Content

**[** ഹാഷിറും സംഘവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വാഴ 2' ബോക്സ് ഓഫീസിൽ ചരിത്രവിജയം കുറിച്ചു മുന്നേറുന്നു. സവിൻ സാ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്തതിന് പിന്നാലെ ആഗോളതലത്തിൽ 150 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം 80 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. സിനിമയുടെ ഈ വമ്പിച്ച വിജയത്തോടെ ഹാഷിറും സംഘവും മുൻപ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

സിനിമയിൽ എത്തുന്നതിന് മുൻപ് ഹാഷിറും സുഹൃത്തുക്കളും നൽകിയ ഒരു അഭിമുഖത്തിന് താഴെ വന്ന പരിഹാസ രൂപേണയുള്ള കമന്റുകൾക്ക് ഹാഷിർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഇവരൊക്കെ ആരാണ്?', 'അഭിമുഖം എടുക്കാൻ മാത്രം എന്ത് യോഗ്യതയാണ് ഇവർക്കുള്ളത്?' എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് അന്ന് ഹാഷിർ നൽകിയ മറുപടി ഏറെ വിനയപൂർവ്വമായിരുന്നു.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വീഡിയോകൾ ചെയ്യുന്ന തങ്ങളെ എല്ലാവർക്കും അറിയണമെന്നില്ലെന്നും, ഭാവിയിൽ ആരെങ്കിലും ആയേക്കാം അല്ലെങ്കിൽ ഇവിടെയൊക്കെ തന്നെ കാണുമെന്നുമായിരുന്നു അന്ന് ഹാഷിർ കുറിച്ചത്.

വർഷങ്ങൾക്കിപ്പുറം ഹാഷിറും സംഘവും വലിയ സിനിമാതാരങ്ങളായി മാറിയ സാഹചര്യത്തിൽ, 'അന്ന് പറഞ്ഞതുപോലെ നിങ്ങൾ ആരെങ്കിലുമായി മാറിയല്ലോ' എന്ന കമന്റുകളുമായി ആരാധകർ ആ പഴയ മറുപടി ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ കരിയർ ആരംഭിച്ച് സിനിമാ ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ഇവരുടെ വളർച്ച വലിയൊരു വിഭാഗം യുവാക്കൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353619/old-comment-goes-viral-as-hashir-and-team-conquer-the-box-office)