---
title: "'22 വയസ്സുള്ള യുവാവാണ് അവൻ, തള്ളിപ്പറഞ്ഞാൽ അവന്റെ വഴിക്ക് വിടും'; വിമർശകർക്ക് മറുപടിയുമായി രേണു സുധി"
english_title: "Renu Sudhi responds to critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353549/renu-sudhi-responds-to-critics"
published_at: "2026-04-16T09:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e061e391579_Renu_Sudhi_responds_to_critics.jpg"
keywords: []
---

# '22 വയസ്സുള്ള യുവാവാണ് അവൻ, തള്ളിപ്പറഞ്ഞാൽ അവന്റെ വഴിക്ക് വിടും'; വിമർശകർക്ക് മറുപടിയുമായി രേണു സുധി

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ രേണു സുധി, ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതിനെത്തുടർന്ന് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇത്തരം പരിഹാസങ്ങളെയും നെഗറ്റീവ് കമന്റുകളെയും അവഗണിച്ചുകൊണ്ട് താരം തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്കും രേണു ഇപ്പോൾ വ്യക്തമായ മറുപടി നൽകുന്നുണ്ട്.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ രേണു സുധി, ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതിനെത്തുടർന്ന് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇത്തരം പരിഹാസങ്ങളെയും നെഗറ്റീവ് കമന്റുകളെയും അവഗണിച്ചുകൊണ്ട് താരം തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്കും രേണു ഇപ്പോൾ വ്യക്തമായ മറുപടി നൽകുന്നുണ്ട്.

മക്കൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് വാർത്തകളിൽ പതിവാണെന്നും, നാളെ മക്കൾ തന്നെ തള്ളിപ്പറഞ്ഞാൽ പോലും അവരെ അവരുടെ ഇഷ്ടത്തിന് വിടുമെന്നുമാണ് രേണുവിന്റെ നിലപാട്. തന്നെ ആദ്യമായി 'അമ്മ' എന്ന് വിളിച്ചത് കിച്ചുവാണെന്നും, അതുകൊണ്ട് തന്നെ അവനോടുള്ള സ്നേഹത്തിൽ മാറ്റമുണ്ടാകില്ലെന്നും രേണു സുധി വ്യക്തമാക്കുന്നു.

> "സമൂഹ​ത്തിൽ നമ്മൾ കാണുന്നതാണ് മാതാപിതാക്കളെ ആളുകൾ വൃദ്ധ സദനത്തിൽ ആക്കുന്നതും തള്ളി കളയുന്നതും അതുപോലെ മക്കളെ തള്ളികളയുന്ന മാതാപിതാക്കളേയും. ഇതൊക്കെ സ്വാഭാവികമായും നമ്മൾ വാർത്തകളിലും മറ്റും കാണുന്നതാണ്. കിച്ചുവിന്റെ സ്ഥാനത്ത് റിഥപ്പൻ ആണെങ്കിൽ പോലും എന്ന തള്ളി പറഞ്ഞാൽ അവനെ ഞാൻ അവന്റെ വഴിക്ക് വിടും. പിന്നാലെ പോയി ശല്യം ചെയ്യാൻ നിൽക്കുകയില്ല. കിച്ചു തള്ളി പറഞ്ഞാലും ബൈ പറയും ഞാൻ. ഇരുപത്തിരണ്ട് വയസുള്ള യുവവാണ് കിച്ചു. അവനെ പിറകെ പോയി ശല്യം ചെയ്യേണ്ട കാര്യം ഇല്ല. എന്ന് കരുതി അമ്മ എന്ന രീതിയിൽ കിച്ചുവിനോടുള്ള സ്നേഹം ഒരിക്കലും ഇല്ലാതാവില്ല. ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് കിച്ചുവാണ്. ആ ഒരു സ്നേഹം അവനോട് എന്നും എനിക്ക് ഉണ്ടാകും." രേണു സുധി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353549/renu-sudhi-responds-to-critics)