---
title: "ജോജു ജോർജ്ന്റെ   'പണി' തീർന്നില്ല, രണ്ടാം ഭാഗം വരുന്നു"
english_title: "Joju George's 'work' is not finished, part 2 is coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353585/joju-georges-work-is-not-finished-part-2-is-coming"
published_at: "2026-04-16T11:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07e42183df_ZAcdxASdc.jpg"
keywords: []
---

# ജോജു ജോർജ്ന്റെ   'പണി' തീർന്നില്ല, രണ്ടാം ഭാഗം വരുന്നു

> **Lead Summary:** **[** മലയാള സിനിമാപ്രേമികൾക്ക് ആവേശമായി 'പണി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചർച്ചകൾക്കും വിജയത്തിനും വഴിവെച്ചിരുന്നു. ആവേശം പങ്കുവെച്ച് അണിയറ പ്രവർത്തകർ

## Article Content

**[** മലയാള സിനിമാപ്രേമികൾക്ക് ആവേശമായി 'പണി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചർച്ചകൾക്കും വിജയത്തിനും വഴിവെച്ചിരുന്നു. ആവേശം പങ്കുവെച്ച് അണിയറ പ്രവർത്തകർ

വേർസറ്റൈൽ നടൻ ജോജു ജോർജിന്റെ കന്നി സംവിധാന സംരംഭമായ 'പണി'യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ അണിയറ പ്രവർത്തകർ സ്ഥിരീകരണം നൽകി. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം ഉറപ്പിച്ചു.

ജോജു ജോർജിന്റെ വ്യത്യസ്തമായ മേക്കിംഗ് സ്റ്റൈലും പ്രകടനവും കൊണ്ട് ശ്രദ്ധേയമായ ആദ്യ ഭാഗത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്.  ആദ്യ ഭാഗം നിർത്തിയ ഇടത്തുനിന്നും കഥ എങ്ങോട്ട് നീങ്ങും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

2018, രേഖചിത്രം, ആട് ത്രീ, എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് പണി 2. ജോജുജോർജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോൾ മലയാള സിനിമയ്ക്ക് അടുത്ത ഒരു ഹിറ്റ്‌ ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകലോകം പറയുന്നത്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുന്നുണ്ട് എന്നാണ് അറിയുന്നത്. പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/353585/joju-georges-work-is-not-finished-part-2-is-coming)