കനത്ത ചൂടിൽ വെന്തുരുകി കേരളം....! 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

കനത്ത ചൂടിൽ വെന്തുരുകി കേരളം....! 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും
Apr 16, 2026 07:45 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതൽ താപനില ഉയരാനും സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഈ മാസം 19 വരെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണം.

High temperature warning in Kerala till 19th of this month

Next TV

Related Stories
കേരളത്തിൽ റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും

Apr 16, 2026 10:02 AM

കേരളത്തിൽ റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും

കേരളത്തിൽ റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം...

Read More >>
മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; എറണാകുളത്ത് പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി

Apr 16, 2026 08:43 AM

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; എറണാകുളത്ത് പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി, എറണാകുളത്ത് പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി...

Read More >>
പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു

Apr 16, 2026 08:38 AM

പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു

പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി...

Read More >>
അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ മരണം; ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും

Apr 16, 2026 08:16 AM

അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ മരണം; ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും

അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ മരണം, ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ...

Read More >>
Top Stories

News Roundup