കുഞ്ചാക്കോ ബോബൻ രാഷ്ട്രീയത്തിലേക്ക് വരുമോ? ചാക്കോച്ചൻ മനസ് തുറക്കുന്നു

കുഞ്ചാക്കോ ബോബൻ രാഷ്ട്രീയത്തിലേക്ക് വരുമോ? ചാക്കോച്ചൻ മനസ് തുറക്കുന്നു
Apr 15, 2026 02:26 PM | By Fidha Parvin

(moviemax.in) നടൻ കുഞ്ചാക്കോ ബോബൻ രമേഷ് പിഷാരടിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചും തന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. രമേഷ് പിഷാരടി ഒരു നല്ല ജനപ്രതിനിധിയാകാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തിയാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. മലയാളികൾക്ക് പിഷാരടിയെ ഒരു തമാശക്കാരനായിട്ടാണ് അറിയുന്നതെങ്കിലും, ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ള ഒരാളാണ് അദ്ദേഹമെന്ന് ചാക്കോച്ചൻ സാക്ഷ്യപ്പെടുത്തുന്നു.

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുമായി പിഷാരടി രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാറുണ്ടെന്നും ഇവരുടെ സംവാദങ്ങൾ കേൾക്കാൻ നല്ല രസമാണെന്നും താരം വെളിപ്പെടുത്തി. സുഹൃത്താണെങ്കിലും തന്റെ പ്രചാരണത്തിന് വരണമെന്ന് പിഷാരടി ഒരിക്കലും നിർബന്ധിക്കാറില്ല. ഒരു കലാകാരൻ എന്ന ലേബലിൽ മാത്രമല്ല പിഷാരടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രമേഷ് പിഷാരടിക്ക് ചെറിയ ലൈറ്റടിച്ചാൽ പോലും മൈഗ്രെയ്ൻ വരുന്നയാളാണ്. അങ്ങനെയൊരാൾ പാലക്കാടൻ ചൂടിൽ കുട പോലുമില്ലാതെ പ്രചാരണം നടത്തി. വിളിച്ചപ്പോൾ നല്ല തലേവദനയുണ്ടെന്ന് പറഞ്ഞു. ഏത് പാർട്ടിയോ വിശ്വാസമോ എന്തിനപ്പുറം മനുഷ്യനായി നല്ല കാര്യങ്ങൾ ചെയ്യണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിനും കുഞ്ചാക്കോ ബോബൻ മറുപടി നൽകി- "അതിനുള്ള തയ്യാറെടുപ്പുകൾ വേണ്ടിവരും. സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ച് വന്നയാളല്ല ഞാൻ. പിന്നീട് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ വേണ്ടിവന്നു. രാഷ്ട്രീയത്തിലേക്ക് വരണമെങ്കിൽ എനിക്ക് അതിനുള്ള ആഗ്രഹം ഉണ്ടാവണം. ഞാനതിന് കേപ്പബിൾ ആവണം. അതിനുള്ള തയ്യാറെടുപ്പും അധ്വാനവും ശ്രമവും ആത്മാർത്ഥമായി ഉണ്ടാവണം. അങ്ങനെയൊരു അവസ്ഥ വന്നാൽ ഞാനെന്നല്ല ആരാണെങ്കിലും ചെയ്യും".

തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്നാണ് വോട്ട് ചെയ്ത് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജയിക്കുന്നവർക്ക് നാടിനെ നല്ല രീതിയിൽ സേവിക്കാൻ കഴിയണം. കേരളത്തിൽ നല്ല ഭരണമുണ്ടാവണം. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേഷ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നുവെന്നും നല്ല വ്യക്തിത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. 

Content Highlight: Will Kunchacko Boban enter politics? Chackochan opens up

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup