---
title: "'ഇവളുമാർക്കെന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയായി സൈബർ കമന്റുകൾ!"
english_title: "'What's the story with these women?'; Cyber ​​comments became a topic of discussion after the announcement of Vazha 3!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353430/whats-the-story-with-these-women-cyber-comments-became-a-topic-of-discussion-after-the-announcement-of-vazha-3"
published_at: "2026-04-15T09:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df12c2dc806_Cyber_comments_became_a_topic_of_discussion_after_the_announcement_of_Vazha_3.jpg"
keywords: []
---

# 'ഇവളുമാർക്കെന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയായി സൈബർ കമന്റുകൾ!

> **Lead Summary:** ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച ചിത്രമാണ് 'വാഴ 2'. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും സഹോദരബന്ധങ്ങളും അച്ഛൻ-മകൻ ബന്ധവുമെല്ലാം ഹൃദ്യമായി ആവിഷ്കരിച്ച ഈ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

## Article Content

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച ചിത്രമാണ് 'വാഴ 2'. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും സഹോദരബന്ധങ്ങളും അച്ഛൻ-മകൻ ബന്ധവുമെല്ലാം ഹൃദ്യമായി ആവിഷ്കരിച്ച ഈ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

ചിത്രം തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കെ തന്നെ 'വാഴ 3' ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നവാഗതനായ വിശ്വൻ ശ്രീജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് വിപിൻ ദാസ് തന്നെയാണ്. 'വാഴ' ഫ്രാഞ്ചൈസിയിലെ എല്ലാ സിനിമകൾക്കും തിരക്കഥ ഒരുക്കിയത് വിപിൻ ദാസ് ആണെന്നതും ശ്രദ്ധേയമാണ്.

'വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്നാണ് ചിത്രത്തിന്റെ പേര്. പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. വിമർശന കമന്റുകളാണ് ഏറെയും. അതിന് കാരണം യുവതികളുടെ കഥ പറയുന്നു എന്നതാണ്. 'ഇവളുമാർക്കെന്ത് കഥ ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ', എന്നാണ് ചിലരുടെ കമന്റുകൾ.

> 'ഇവരുടെ കഥ എന്താവും? എന്തായാലും ബജറ്റ് കുറവ് ആയിരിക്കും പടത്തിന്. ഇവളുമാര് ഏറ്റവും കൂടുതല്‍ വീട്ടിലും ഫോണിലും അല്ലെ. ഭ്രമയുഗം പേരെ ഒരു വീട്, നാല് പേര്. സ്കൂള്‍ അപ്പുറത്തെ വീട്, അടുത്തുള്ള കട കഴിഞ്ഞു', എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. "പെണ്ണുങ്ങളുടെ കഥയാണോ? എങ്കിൽ സിനിമയ്ക്ക് തീരുമാനം ആയി, ഒന്ന് ഹൈപ്പിൽ വന്നതായിരുന്നു. പേര് കേട്ടതോടെ അതങ്ങ് തീർന്ന് കിട്ടി, ഇൻസ്റ്റാഗ്രാം കോമാളി പെണ്ണുങ്ങൾ ആയിരിക്കും ഇതിൽ അഭിനയിക്കാൻ പോകുന്നത്", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/353430/whats-the-story-with-these-women-cyber-comments-became-a-topic-of-discussion-after-the-announcement-of-vazha-3)