യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്ക് കാവൽ നിൽക്കേണ്ടവൻ മദ്യപിച്ച് ലക്കുകെട്ടു; യൂണിഫോം പോലുമില്ല, എസ് ഐ ക്ക് സസ്‌പെൻഷൻ

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്ക് കാവൽ നിൽക്കേണ്ടവൻ മദ്യപിച്ച് ലക്കുകെട്ടു; യൂണിഫോം പോലുമില്ല, എസ് ഐ ക്ക് സസ്‌പെൻഷൻ
2026-04-15T12:05:00 | By Fidha Parvin

(moviemax.in) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിനിടെ മദ്യപിച്ച് ലക്കുകെട്ട സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. മുസാഫർനഗറിലെ വിഐപി സുരക്ഷാ ചുമതലയുണ്ടായിരുന്ന ചൗബെ സിംഗ് എന്ന ഉദ്യോഗസ്ഥനാണ് നടപടി നേരിട്ടത്.

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ വിഐപി സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ചൗബെ സിംഗ്. എന്നാൽ ഡ്യൂട്ടി സ്ഥലത്ത് എത്തുന്നതിന് പകരം ഇയാളെ മദ്യപിച്ച് അവശനായ നിലയിൽ മറ്റൊരു സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. അച്ചടക്കലംഘനവും ഡ്യൂട്ടിയിലെ വീഴ്ചയും കണക്കിലെടുത്ത് സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

ഇയാൾ മദ്യപിച്ച് അവശനായി ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അലക്ഷ്യമായിട്ടാണ് ഇയാൾ യൂണിഫോം പോലും ധരിച്ചിരുന്നത്. മാത്രമല്ല, താൻ എവിടെയാണ് നിൽക്കുന്നതെന്ന് ഇയാൾ ഇടയ്ക്കിടെ ചോദിക്കുന്നുമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനത്തിനും പരിഹാസത്തിനും കാരണമായി തീരുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് പിന്നാലെ ഫുഗാന സർക്കിൾ ഓഫീസർ യതീന്ദ്ര നാഗർ അറിയിച്ചത്.

Content Highlight: The person who was supposed to guard CM Yogi Adityanath got drunk and got arrested; SI was not even wearing a uniform, suspended

Next TV

Related Stories
ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

Jul 14, 2026 04:10 PM

ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

ആഗ്രയിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ ശിവലിംഗ രൂപത്തിൽ ഐസ്...

Read More >>
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories

News Roundup