കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട് 40 ഡിഗ്രിയിലേക്ക്; അതീവ ജാഗ്രതാ നിർദ്ദേശം!

കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട് 40 ഡിഗ്രിയിലേക്ക്; അതീവ ജാഗ്രതാ നിർദ്ദേശം!
Apr 16, 2026 09:40 AM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില വർധിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട മുതൽ കാസറഗോഡ് വരെയുള്ള മിക്ക ജില്ലകളിലും 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം.

സാധാരണ നിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കണക്കാക്കുന്നത്. കടുത്ത വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പ്രത്യേകിച്ച് പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്ത് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. ചർമരോഗമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വെയിൽ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്.

പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതിനൊപ്പം ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala is burning.

Next TV

Related Stories
ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്

Apr 16, 2026 11:10 AM

ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്

ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ...

Read More >>
വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം

Apr 16, 2026 10:49 AM

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, യുവാവിന്...

Read More >>
കല്യാണക്കുറി നൽകാൻ പോയ യാത്ര മരണയാത്രയായി; മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അച്ഛന് പിന്നാലെ അമ്മയും മരിച്ചു

Apr 16, 2026 10:32 AM

കല്യാണക്കുറി നൽകാൻ പോയ യാത്ര മരണയാത്രയായി; മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അച്ഛന് പിന്നാലെ അമ്മയും മരിച്ചു

മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അച്ഛന് പിന്നാലെ അമ്മയും മരിച്ചു...

Read More >>
Top Stories










News Roundup