കൊച്ചി: ( www.truevisionnews.com ) എറണാകുളം കോതമംഗലത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ വനിത പഞ്ചായത്തംഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി. കുട്ടമ്പുഴ വനിത പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രനാണ് മർദ്ദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങൾ അടക്കം വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ക്ലബ്ബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Information was given to Excise about liquor sales Complaint that a liquor sales gang beat up a panchayat member in Ernakulam
































