---
title: "'ആ വീഡിയോ കണ്ടു മരിക്കാൻ വരെ തോന്നി, പരിഹാസങ്ങൾ തളർത്തി'; വൈറൽ വീഡിയോയിലെ ആൾ ബിജുക്കുട്ടന്റെ മുന്നിൽ"
english_title: "'I felt like dying after watching that video, the ridicule made me tired'; The person in the viral video in front of Bijukuttan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353465/i-felt-like-dying-after-watching-that-video-the-ridicule-made-me-tired-the-person-in-the-viral-video-in-front-of-bijukuttan"
published_at: "2026-04-15T13:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df4c0dd2a0a_The_person_in_the_viral_video_in_front_of_Bijukuttan.jpg"
keywords: []
---

# 'ആ വീഡിയോ കണ്ടു മരിക്കാൻ വരെ തോന്നി, പരിഹാസങ്ങൾ തളർത്തി'; വൈറൽ വീഡിയോയിലെ ആൾ ബിജുക്കുട്ടന്റെ മുന്നിൽ

> **Lead Summary:** 'വാഴ 2' സിനിമയിൽ വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന വൈകാരികമായ രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടൻ അഭിനയിച്ച ഈ രംഗം ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ചതാണ്. എന്നാൽ വൈറലായ ഈ വീഡിയോക്ക് പിന്നിൽ കണ്ണീരണിയിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ടെന്ന് ബിജുക്കുട്ടൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

## Article Content

'വാഴ 2' സിനിമയിൽ വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന വൈകാരികമായ രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടൻ അഭിനയിച്ച ഈ രംഗം ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ചതാണ്. എന്നാൽ വൈറലായ ഈ വീഡിയോക്ക് പിന്നിൽ കണ്ണീരണിയിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ടെന്ന് ബിജുക്കുട്ടൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമയിലെ ആ രംഗത്തിന് ആധാരമായ വ്യക്തി തന്നെ നേരിൽ കാണാൻ എത്തിയ വിവരം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അദ്ദേഹവും ഭാര്യയും മകളും ഭാര്യയുടെ കൂട്ടുകാരിയും ചേർന്നാണ് ബിജുക്കുട്ടനെ വീട്ടിലെത്തി കണ്ടത്. ജീവിതത്തിലെ വേദന നിറഞ്ഞ നിമിഷം വെള്ളിത്തിരയിൽ കണ്ടതിന്റെ വികാരനിർഭരമായ നിമിഷങ്ങൾ അവർ താരവുമായി പങ്കുവെച്ചു.

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയതെന്ന് പോസ്റ്റിൽ പറയുന്നു. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. 'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353465/i-felt-like-dying-after-watching-that-video-the-ridicule-made-me-tired-the-person-in-the-viral-video-in-front-of-bijukuttan)