ദേശമംഗലം: ( www.truevisionnews.com ) ഞായറാഴ്ച ദേശമംഗലം തച്ചുകുന്ന് സ്വദേശിനിയായ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് വെട്ടുകാട് വീട്ടിൽ ശരത്തിനെ (28) പോലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
തച്ചോത്ത് വീട്ടിൽ സഫിയെയാണ് ഞായറാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ഹൃദയാഘാതമായിരുന്നു മരണകാരണം. എങ്കിലും സ്വർണാഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ദുരൂഹത നില നിന്നിരുന്നു. സഫിയ ധരിച്ചിരുന്ന 10 പവനോളം സ്വർണം നഷ്ടപ്പെട്ടിരുന്നു. ചെറുതുരുത്തി പൊലീസ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ ശരത്തിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിലെ ശുചിമുറിയിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരം പ്രതി വീടിന്റെ പിൻവാതിലിലൂടെ അകത്തു കയറുകയും സ്വർണാഭരണങ്ങൾ കവരുന്നതിനുവേണ്ടി ഇവരെ ആക്രമിക്കുകയായിരുന്നു. ഒരു സ്വർണമാലയും മൂന്നു വളകളും ആണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. സ്ഥിരമായി ഇവരുടെ തോട്ടത്തിൽ തേങ്ങ പറിക്കുന്നതുൾപ്പെടെയുള്ള ജോലിക്കെത്തുന്ന ആളാണ് ശരത്. കുന്നംകുളം എസിപി മുരളീധരൻ, ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ നായർ, എസ്‌ഐ കെ ആർ ജസ്റ്റിൻ, എസ് ഐ സതീഷ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Youth arrested for murdering elderly woman for gold































.jpeg)
