സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; മൂന്ന് സുഹൃത്തുക്കളും കുടുങ്ങി

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; മൂന്ന് സുഹൃത്തുക്കളും കുടുങ്ങി
Apr 15, 2026 11:35 AM | By Anusree vc

എറണാകുളം: ( www.truevisionnews.com ) സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ എം.ജെ. റെസിഡൻസിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കാനും വിൽപന നടത്താനുമായി റൂമെടുത്തു താമസിക്കുകയായിരുന്നു ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം.

റിൻസി മുംതാസിനൊപ്പം മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരിൽ നിന്ന് ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ റിൻസി മുംതാസ് മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുണ്ട്. 2025 ജൂലൈ മാസത്തിലും എംഡിഎംഎയുമായി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയിലടക്കം ലഹരി എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നും പോലീസ് പറഞ്ഞു.

നേരത്തെയും കൊച്ചിയില്‍ വച്ച് എംഡിഎംഎയുമായി റിന്‍സി മുംതാസിനെ പിടികൂടിയിരുന്നു. അന്ന് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവർക്കാണ്. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം രൂപയാണ്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്നും എത്തിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഗൂഗിൾ പേ വഴിയും ക്രിപ്റ്റോ കറൻസി വഴിയും പണമിടപാട് ഇടപാട് നടത്തിയവരിൽ ഏറെയും സിനിമ പ്രവർത്തകരാണെന്നും പൊലീസ് വിശദമാക്കുന്നു.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.

Social media star Rinsi Mumtaz caught with MDMA again

Next TV

Related Stories
വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി

Apr 15, 2026 11:45 AM

വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട്...

Read More >>
വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

Apr 15, 2026 11:11 AM

വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും...

Read More >>
'എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ'; വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ

Apr 15, 2026 11:00 AM

'എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ'; വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ

വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ...

Read More >>
നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ

Apr 15, 2026 08:37 AM

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ

നിതിന്റെ മരണം, കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം, ഇടപെട്ട്...

Read More >>
Top Stories

News Roundup