---
title: "ഫോൺ വിളിച്ചില്ല, മെസ്സേജിന് മറുപടിയില്ല; 15 ദിവസം 'മുങ്ങിയ' കൂട്ടുകാരൻ എത്തിയത് !"
english_title: "No phone calls, no replies to messages; Friend who 'drowned' for 15 days arrives!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353375/no-phone-calls-no-replies-to-messages-friend-who-drowned-for-15-days-arrives"
published_at: "2026-04-14T16:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de231646617_ASEWASER.jpg"
keywords: []
---

# ഫോൺ വിളിച്ചില്ല, മെസ്സേജിന് മറുപടിയില്ല; 15 ദിവസം 'മുങ്ങിയ' കൂട്ടുകാരൻ എത്തിയത് !

> **Lead Summary:** **[** ജോലി രാജിവച്ച് ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഒരു കൂട്ടുകാരൻ മുങ്ങിയാൽ എന്തുതോന്നും? വലിയ സങ്കടവും ആശങ്കയും ഉണ്ടാക്കുന്ന കാര്യമാണത്. എവിടെപ്പോയി എന്നോ എന്തു സംഭവിച്ചു എന്നോ അറിയാതെ പകച്ചുനിൽക്കുന്ന സുഹൃത്തുക്കൾക്ക് മുന്നിലേക്ക് വലിയൊരു സർപ്രൈസുമായി ആ പഴയ കൂട്ടുകാരൻ തിരികെ വന്നാലോ? അത്തരമൊരു അപൂർവ്വ നിമിഷത്തിനാണ് സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

## Article Content

**[** ജോലി രാജിവച്ച് ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഒരു കൂട്ടുകാരൻ മുങ്ങിയാൽ എന്തുതോന്നും? വലിയ സങ്കടവും ആശങ്കയും ഉണ്ടാക്കുന്ന കാര്യമാണത്. എവിടെപ്പോയി എന്നോ എന്തു സംഭവിച്ചു എന്നോ അറിയാതെ പകച്ചുനിൽക്കുന്ന സുഹൃത്തുക്കൾക്ക് മുന്നിലേക്ക് വലിയൊരു സർപ്രൈസുമായി ആ പഴയ കൂട്ടുകാരൻ തിരികെ വന്നാലോ? അത്തരമൊരു അപൂർവ്വ നിമിഷത്തിനാണ് സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

അനികേത് താംബെ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്തിന് ഗൂഗിളിൽ ജോലി ലഭിച്ച വിവരം അങ്ങേയറ്റം ആവേശത്തോടെയും സന്തോഷത്തോടെയും ലോകത്തോട് പറയുന്ന ഒരു കൂട്ടം യുവാക്കളെയാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോയിൽ പറയുന്നത് പ്രകാരം ഇവരുടെ അടുത്ത സുഹൃത്ത് പെട്ടെന്നൊരു ദിവസം ജോലി രാജി വയ്ക്കുകയായിരുന്നു. അതിനുശേഷം പത്തോ പതിനഞ്ചോ ദിവസത്തേക്ക് യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഫോൺ വിളിച്ചാലോ മെസേജ് അയച്ചാലോ മറുപടിയും ഇല്ല. അതോടെ കൂട്ടുകാരൻ എവിടെപ്പോയി എന്നറിയാതെ ഗ്രൂപ്പിലെ മറ്റുള്ളവർ ആകെ ആശങ്കയിലായി. '

ഞങ്ങളുടെ ഒരു സുഹൃത്തുണ്ടായിരുന്നു... അവൻ ജോലി രാജി വെച്ചു, പിന്നെ ഞങ്ങളെ എല്ലാവരെയും ഗോസ്റ്റ് ചെയ്തു' എന്ന് വീഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഓരോരുത്തർക്കും ഈ കൂട്ടുകാരന്റെ ഒരു മെസ്സേജ് കിട്ടി. ഗൂഗിൾ ഓഫീസിന് മുന്നിൽ നിൽക്കുന്ന തന്റെ ചിത്രമാണ് യുവാവ് അയച്ചു കൊടുത്തത്. 'ഗൂഗിളിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് അപ്രന്റീസ്ഷിപ്പ്' എന്നായിരുന്നു അതിനൊപ്പം കുറിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353375/no-phone-calls-no-replies-to-messages-friend-who-drowned-for-15-days-arrives)