സിനിമയിലെ അടുത്ത തലമുറയ്ക്കായി വാതിൽ തുറന്നിട്ട് വിപിൻ ദാസ്; 'വാഴ 3' ചിത്രീകരണം അടുത്ത വർഷം

സിനിമയിലെ അടുത്ത തലമുറയ്ക്കായി വാതിൽ തുറന്നിട്ട് വിപിൻ ദാസ്; 'വാഴ 3' ചിത്രീകരണം അടുത്ത വർഷം
Apr 14, 2026 01:28 PM | By Krishnapriya S R

(moviemax.in)  മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച 'വാഴ' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളുടെയും രചയിതാവും സഹനിർമ്മാതാവുമായ വിപിൻ ദാസ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്.

മുൻപത്തെ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പെൺകുട്ടികളുടെ കഥയാണ് 'വാഴ 3' പറയുന്നതെന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. 'ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ആൺകുട്ടികളുടെ കഥ പറഞ്ഞ ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന ഈ പുതിയ അധ്യായം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ നോക്കിക്കാണുന്നത്.

മുൻ ഭാഗങ്ങളിലെപ്പോലെ തന്നെ ഇത്തവണയും മറ്റൊരു പുതിയ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. വിപിൻ ദാസിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന വിശ്വൻ ശ്രീജിത്താണ് വാഴ 3 സംവിധാനം ചെയ്യുന്നത്.

വിപിൻ ദാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. വിപിൻ ദാസിനൊപ്പം ഹാരിസ് ദേശം, പി ബി അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇമാജിൻ സിനിമാസ്, ഷൈൻ സ്ക്രീൻസ്, ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായി എത്തുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് അങ്കിത് മേനോനാണ്.

പുതിയ പ്രതിഭകളെ സിനിമയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്രാഞ്ചൈസി, വരും ഭാഗങ്ങളിലും ആ പതിവ് തുടരുമെന്ന് വിപിൻ ദാസ് വ്യക്തമാക്കി. സിനിമയുടെ വിവിധ മേഖലകളിൽ താൽപ്പര്യമുള്ള യുവതലമുറയ്ക്കായി വാഴയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതിന് ശേഷം മാത്രമേ ഓഡിഷൻ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാവുകയുള്ളൂ. അതിനാൽ നിലവിൽ പോർട്ട്‌ഫോളിയോകൾ അയക്കേണ്ടതില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

Content Highlight: 'Vazha 3' shooting to begin next year

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup