നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ
Apr 15, 2026 08:37 AM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഗവർണർ. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നൽകിയത്. അതേസമയം വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു.

ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ സംഘ തലവൻ.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു.

മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

nithin raj death governor ordered action against the college authorities

Next TV

Related Stories
വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി

Apr 15, 2026 11:45 AM

വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട്...

Read More >>
വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

Apr 15, 2026 11:11 AM

വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും...

Read More >>
'എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ'; വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ

Apr 15, 2026 11:00 AM

'എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ'; വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ

വാക്കുതർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ...

Read More >>
ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറ്സറ്റിൽ

Apr 15, 2026 07:53 AM

ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറ്സറ്റിൽ

ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം, ഭർത്താവ്...

Read More >>
Top Stories