പത്തനംതിട്ട: ( www.truevisionnews.com ) തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായതിനെത്തുടർന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ. വിഷുദിനത്തിൽ ചാർത്താനായി പന്തളം കൊട്ടാരം ദേവസ്വം ബോർഡിന് കൈമാറിയ തിരുവാഭരണങ്ങളിലെ അശ്വാരൂഢനായ അയ്യപ്പന്റെ രൂപമാണ് (കാണിപ്പൊന്ന്) കാണാതായത്.
തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, ക്ഷേത്രത്തിൽ തൊഴാനെത്തിയ ഒരാൾ ഇത് അബദ്ധത്തിൽ പോക്കറ്റിലിട്ടു കൊണ്ടുപോകുന്നത് കണ്ടെത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ പോലീസ് കാണിപ്പൊന്ന് തിരികെ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നു വരുന്നു.
Dramatic scenes at Pandalam Valiyakoikkal temple, devotee carries away a Thiruvabharanam item in his pocket
































.jpeg)