---
title: "ഈ ശബ്ദത്തിന് പിന്നിലൊരു കണ്ണീർക്കഥയുണ്ട് ,ആ ശബ്ദമാറ്റം വെറുമൊരു മാറ്റമല്ല 'മോഹിനിയാട്ട'ത്തിലും കൈയടി നേടി ആ ശബ്‍ദം"
english_title: "There is a tearful story behind this voice, that voice change is not just a change, that voice won applause in 'Mohiniyattam' too"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353340/there-is-a-tearful-story-behind-this-voice-that-voice-change-is-not-just-a-change-that-voice-won-applause-in-mohiniyattam-too-new"
published_at: "2026-04-14T14:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddfed31b906_xcvgszfg.jpg"
keywords: []
---

# ഈ ശബ്ദത്തിന് പിന്നിലൊരു കണ്ണീർക്കഥയുണ്ട് ,ആ ശബ്ദമാറ്റം വെറുമൊരു മാറ്റമല്ല 'മോഹിനിയാട്ട'ത്തിലും കൈയടി നേടി ആ ശബ്‍ദം

> **Lead Summary:** **[** നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ബാലതാരമായി സിനിമയിലെത്തിയ കലാരഞ്ജിനി, ഇന്ന് കോമഡി കലർന്ന സ്വഭാവ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഉർവശിയുടെയും കൽപനയുടെയും സഹോദരിയായ ഇവർ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലും ടെലിവിഷൻ പരമ്പരകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

## Article Content

**[** നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ബാലതാരമായി സിനിമയിലെത്തിയ കലാരഞ്ജിനി, ഇന്ന് കോമഡി കലർന്ന സ്വഭാവ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഉർവശിയുടെയും കൽപനയുടെയും സഹോദരിയായ ഇവർ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലും ടെലിവിഷൻ പരമ്പരകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കലാരഞ്ജിനിയുടെ പ്രത്യേകതയായ ആ തനത് ശബ്ദം സത്യത്തിൽ ഒരു സിനിമാ സെറ്റിലുണ്ടായ അപകടത്തിലൂടെ സംഭവിച്ചതാണ്. അവരുടെ പഴയ ശബ്ദമായിരുന്നില്ല ഇത്. ഏറ്റവും പുതിയ ചിത്രമായ 'മോഹിനിയാട്ട'ത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെടുമ്പോൾ, വർഷങ്ങൾക്ക് മുൻപ് അവരുടെ ശബ്ദത്തിന് മാറ്റമുണ്ടാക്കിയ ആ നിർഭാഗ്യകരമായ അപകടം വീണ്ടും ചർച്ചയാവുകയാണ്.

സിനിമാ സെറ്റിലുണ്ടായ അപ്രതീക്ഷിത അപകടമാണ് നടി കലാരഞ്ജിനിയുടെ ശബ്ദത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. വർഷങ്ങൾക്ക് മുൻപ് പ്രേം നസീറിനൊപ്പം അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. വായിൽ നിന്ന് രക്തം ഛർദ്ദിക്കുന്ന രംഗത്തിനായി ചുവന്ന നിറത്തിലുള്ള പൗഡറിൽ വെളിച്ചെണ്ണ മിക്സ് ചെയ്ത മിശ്രിതമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാൽ മേക്കപ്പ്മാന് സംഭവിച്ച അബദ്ധം കാരണം ആ മിശ്രിതത്തിൽ അല്പം ആസിഡ് കൂടി കലർന്നുപോയി.

ഷൂട്ടിംഗ് സമയത്ത് പ്രേം നസീർ ഈ മിശ്രിതം കലാരഞ്ജിനിയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തതും വായ പൊള്ളിപ്പോകുകയായിരുന്നു. പെട്ടെന്ന് തന്നെ തുപ്പിക്കളഞ്ഞെങ്കിലും ആ ആസിഡ് അംശം ശബ്ദത്തെ സാരമായി ബാധിച്ചു. പിന്നീട് പല ചികിത്സകൾ നടത്തിയെങ്കിലും ശബ്ദം പഴയ രീതിയിലായില്ല. എങ്കിലും വർഷങ്ങൾക്കിപ്പുറം ആ വ്യത്യസ്തമായ ശബ്ദം തന്നെയാണ് അവരുടെ കഥാപാത്രങ്ങൾക്ക് ഇന്ന് വലിയ ജനപ്രീതി നേടിക്കൊടുക്കുന്നത്. സൈജു കുറുപ്പ് നായകനായ 'മോഹിനിയാട്ടം' എന്ന പുതിയ ചിത്രത്തിലും കലാരഞ്ജിനിയുടെ ഈ ശബ്ദവും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353340/there-is-a-tearful-story-behind-this-voice-that-voice-change-is-not-just-a-change-that-voice-won-applause-in-mohiniyattam-too-new)