---
title: "കുപ്പി വായോട് ചേർത്ത് വെള്ളം കുടിച്ചു; ടൊവിനോ ചിത്രത്തിന്റെ റിലീസിനിടെ കയാദു ലോഹറിന് നേരെ സൈബർ ആക്രമണം"
english_title: "Cyber ​​attack on Kayadu Lohar during the release of Tovino's film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353370/cyber-attack-on-kayadu-lohar-during-the-release-of-tovinos-film"
published_at: "2026-04-14T16:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de1ef2f0fa4_26.jpg"
keywords: []
---

# കുപ്പി വായോട് ചേർത്ത് വെള്ളം കുടിച്ചു; ടൊവിനോ ചിത്രത്തിന്റെ റിലീസിനിടെ കയാദു ലോഹറിന് നേരെ സൈബർ ആക്രമണം

> **Lead Summary:** **[**മലയാളികൾക്ക് സുപരിചിതയായ കയാദു ലോഹർ അഭിനയിച്ച പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി' നാളെ റിലീസിനൊരുങ്ങുന്നതിനിടെ താരത്തിനെതിരെയുള്ള സോഷ്യൽ മീഡിയ വിമർശനം ചർച്ചയാകുന്നു.

## Article Content

**[**മലയാളികൾക്ക് സുപരിചിതയായ കയാദു ലോഹർ അഭിനയിച്ച പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി' നാളെ റിലീസിനൊരുങ്ങുന്നതിനിടെ താരത്തിനെതിരെയുള്ള സോഷ്യൽ മീഡിയ വിമർശനം ചർച്ചയാകുന്നു.

ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ കയാദു കുപ്പി വായോട് ചേർത്ത് വെച്ച് വെള്ളം കുടിക്കുന്ന വീഡിയോ പുറത്തുവന്നതാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. ടൊവിനോ ഉയർത്തിപ്പിടിച്ച് വെള്ളം കുടിക്കുമ്പോൾ കയാദുവിന് 'സിവിക് സെൻസ്' ഇല്ലെന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ, താരത്തിന് പിന്തുണയുമായി വലിയൊരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ലിപ്സ്റ്റിക് ഇട്ടതുകൊണ്ടാണ് കയാദു അങ്ങനെ വെള്ളം കുടിച്ചതെന്നും ഇത്തരം നിസ്സാര കാര്യങ്ങളെ വലിയ വിവാദമാക്കേണ്ടതില്ലെന്നും ഇവർ വാദിക്കുന്നു.

സ്വന്തം കുപ്പിയിലെ വെള്ളം കുടിക്കാൻ എന്തിനാണ് സിവിക് സെൻസ് നോക്കുന്നതെന്നാണ് വിമർശകർക്ക് ആരാധകർ നൽകുന്ന മറുപടി. വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ടി'ലൂടെ നങ്ങേലിയായി തിളങ്ങിയ കയാദുവിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി.

1950-60 കാലഘട്ടത്തിലെ കുടിയേറ്റ കർഷകരുടെ ജീവിതം പറയുന്ന ഈ പീരീഡ് ത്രില്ലർ വിഷു റിലീസായാണ് തീയറ്ററുകളിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353370/cyber-attack-on-kayadu-lohar-during-the-release-of-tovinos-film)