എടക്കര: ( www.truevisionnews.com ) കടുത്ത വേനലിൽ കേരളം വെന്തുരുകുന്നതിനിടെ മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു. എടക്കര ടൗണിലെ പോസ്റ്റ് ഓഫീസിന് സമീപം ചോയ്‌സ് സ്റ്റിക്കർ വർക്സ് ഉടമ കൊങ്ങോത്ത് നിസാറിനാണ് സൂര്യാതപമേറ്റത്. കടയ്ക്ക് പുറത്ത് വെച്ച് വാഹനത്തിൽ സ്റ്റിക്കർ പതിക്കുന്നതിനിടെയാണ് സംഭവം. കൈകളിലും ശരീരത്തിലും പൊള്ളലേറ്റ നിസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിന് ചുറ്റും കൈകളിലും ചുവന്ന് തടിക്കുകയും അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയും ചെയ്തതോടെ നിസാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മേഖലയിൽ സൂര്യാതപമേൽക്കുന്ന നാലാമത്തെയാളാണ് നിസാർ.
പാലേമാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം താപനില 38°C ആണ്. എന്നാൽ അന്തരീക്ഷത്തിലെ ആർദ്രത കാരണം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ചൂട് 50°C-ന് മുകളിലാണെന്നതാണ് വസ്തുത.
A young man suffered a heatstroke while sticking stickers on a vehicle in Malappuram.































.jpeg)
