കണ്ണൂർ : (https://truevisionnews.com/) കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിമുക്ക് നൂഞ്ഞേരി സ്വദേശി പി.കെ. സൂഫിയാൻ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സൂഫിയാന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു സൂഫിയാൻ. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി - ജുബൈരിയത്ത് ദമ്പതികളുടെ മകനാണ്.
Accident: Young man dies after bike and scooter collide in Kannur

































