---
title: "'ഞങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല'; വേർപിരിയലിനെക്കുറിച്ച് ഗൗതമി നായർ"
english_title: "Gautami Nair on separation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353185/gautami-nair-on-separation"
published_at: "2026-04-13T16:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcc9668f4ea_Gautami_Nair_on_separation.jpg"
keywords: []
---

# 'ഞങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല'; വേർപിരിയലിനെക്കുറിച്ച് ഗൗതമി നായർ

> **Lead Summary:** സെക്കൻഡ് ഷോ' എന്ന ചിത്രത്തിലൂടെ അരങ്ങേറി 'ഡയമണ്ട് നെക്ലേസി'ലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗൗതമി നായർ. കരിയറിൽ വലിയൊരു ഇടവേള എടുത്ത താരം തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണത്തെക്കുറിച്ച് വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തി. 2017-ൽ വിവാഹിതരായ ഇരുവരും പിന്നീട് വർഷങ്ങൾക്കുശേഷം പിരിയുകയായിരുന്നു. തങ്ങൾക്കിടയിലെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും അറിഞ്ഞിരുന്നില്ലെന്ന് 'ഒറിജിനൽസിന്' നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

## Article Content

സെക്കൻഡ് ഷോ' എന്ന ചിത്രത്തിലൂടെ അരങ്ങേറി 'ഡയമണ്ട് നെക്ലേസി'ലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗൗതമി നായർ. കരിയറിൽ വലിയൊരു ഇടവേള എടുത്ത താരം തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണത്തെക്കുറിച്ച് വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തി. 2017-ൽ വിവാഹിതരായ ഇരുവരും പിന്നീട് വർഷങ്ങൾക്കുശേഷം പിരിയുകയായിരുന്നു. തങ്ങൾക്കിടയിലെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും അറിഞ്ഞിരുന്നില്ലെന്ന് 'ഒറിജിനൽസിന്' നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

'പ്രശ്നങ്ങൾ പരിഹരിച്ച് സംസാരിച്ച് തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ട് പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല. വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന്.

പ്രശ്‌നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ പരമാവധി നോക്കി. കാര്യങ്ങൾ മനസിലായപ്പോൾ അവർ നിർബന്ധിക്കാൻ നിന്നില്ലെന്നും ഗൗതമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353185/gautami-nair-on-separation)