---
title: "'സബ്സ്ക്രിപ്ഷൻ തുക 399-ൽ നിന്ന് 1499 ലേക്ക്'; പുരുഷന്മാർ പെട്ടുപോയെന്ന് സന്തോഷ് പണ്ഡിറ്റ്"
english_title: "Santosh Pandit says men are trapped"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353173/santosh-pandit-says-men-are-trapped"
published_at: "2026-04-13T15:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcbf3f391a8_Santosh_Pandit_says_men_are_trapped.jpg"
keywords: []
---

# 'സബ്സ്ക്രിപ്ഷൻ തുക 399-ൽ നിന്ന് 1499 ലേക്ക്'; പുരുഷന്മാർ പെട്ടുപോയെന്ന് സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കേരളത്തിൽ സമീപകാലത്ത് ഈ ഫീച്ചർ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണം രേണു സുധി ഉൾപ്പെടെയുള്ള ക്രിയേറ്റർമാർ ഇത് ആരംഭിച്ചതോട് കൂടിയാണ്. ക്രിയേറ്റർമാർക്ക് തങ്ങളുടെ സവിശേഷമായ കഴിവുകൾ, ക്രിയേറ്റിവിറ്റി, മറ്റാരോടും പങ്കുവെക്കാത്ത വിശേഷങ്ങൾ എന്നിവ സബ്സ്ക്രൈബേഴ്സിന് മാത്രമായി നൽകാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതിനായി ഒരു നിശ്ചിത തുക വരിസംഖ്യയായി സബ്സ്ക്രൈബേഴ്സിൽ നിന്നും ഈടാക്കാറുണ്ട്. എന്നാൽ, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ എന്നാൽ 18+ കണ്ടന്റുകൾ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളമാണ്. അത്തരം ഉള്ളടക്കം പങ്കുവെക്കുന്നവരും ക്രിയേറ്റർമാർക്കിടയിലുണ്ട് എന്നതും ഈ തെറ്റിദ്ധാരണ വർധിപ്പിക്കുന്നു. 

## Article Content

ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കേരളത്തിൽ സമീപകാലത്ത് ഈ ഫീച്ചർ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണം രേണു സുധി ഉൾപ്പെടെയുള്ള ക്രിയേറ്റർമാർ ഇത് ആരംഭിച്ചതോട് കൂടിയാണ്. ക്രിയേറ്റർമാർക്ക് തങ്ങളുടെ സവിശേഷമായ കഴിവുകൾ, ക്രിയേറ്റിവിറ്റി, മറ്റാരോടും പങ്കുവെക്കാത്ത വിശേഷങ്ങൾ എന്നിവ സബ്സ്ക്രൈബേഴ്സിന് മാത്രമായി നൽകാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതിനായി ഒരു നിശ്ചിത തുക വരിസംഖ്യയായി സബ്സ്ക്രൈബേഴ്സിൽ നിന്നും ഈടാക്കാറുണ്ട്. എന്നാൽ, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ എന്നാൽ 18+ കണ്ടന്റുകൾ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളമാണ്. അത്തരം ഉള്ളടക്കം പങ്കുവെക്കുന്നവരും ക്രിയേറ്റർമാർക്കിടയിലുണ്ട് എന്നതും ഈ തെറ്റിദ്ധാരണ വർധിപ്പിക്കുന്നു. 

> ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. "399 രൂപ സബ്സ്ക്രിപ്ഷൻ വാങ്ങി ആരാധകരെ "കോരി തരിപ്പിക്കുന്ന" ലൈവുകൾ ഇടുന്ന ചില യുവതികൾ ഇപ്പൊൾ മാസമുള്ള സബ്സ്ക്രിപ്ഷൻ 1499 രൂപയാക്കി കുത്തനെ വർധിപ്പിച്ചു. ഈ നിലവാരം ഉള്ള നിരവധി യുവതികളെ ഫോളോ ചെയ്തു "അർദ്ധ രാത്രി ലൈവുകൾ " കാണുവാൻ പണം കൊടുക്കുന്ന പുരുഷന്മാർ പെട്ടുപോയി. ഇനിയെന്ത് ?", എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്. പര്‍പ്പിള്‍ ഹാല്‍സിയന്‍, അപർണ വള്ളേരി തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. ക്രിയേറ്റർ ക്ലബ് എന്ന ആപ്പിലെ അപർണയുടെ സബ്സ്ക്രിപ്ഷന് ഒരുമാസം 1499 രൂപയാണ്.

അതേസമയം, പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന അക്കൗണ്ട് അടുത്തിടെ ഇൻസ്റ്റാ​ഗ്രാമിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഇന്ത്യൻ തന്നെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഒരുകോടി അടുപ്പിച്ചാണ് മാസം ഇവർക്ക് വരുമാനം ലഭിച്ചിരുന്നത്. അശ്വനി എന്നാണ് അക്കൗണ്ട് ഉടമയുടെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353173/santosh-pandit-says-men-are-trapped)