---
title: "ബോക്സ് ഓഫീസിൽ 'വാഴ'പ്പൂരം; 11 ദിവസം കൊണ്ട് 163 കോടി കടന്ന് 'വാഴ 2' കുതിക്കുന്നു"
english_title: "'Vazha' is a big hit at the box office; 'Vazha 2' crosses Rs 163 crore in 11 days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353168/vazha-is-a-big-hit-at-the-box-office-vazha-2-crosses-rs-163-crore-in-11-days"
published_at: "2026-04-13T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcbc1fad794_DRFWSADG.jpg"
keywords: []
---

# ബോക്സ് ഓഫീസിൽ 'വാഴ'പ്പൂരം; 11 ദിവസം കൊണ്ട് 163 കോടി കടന്ന് 'വാഴ 2' കുതിക്കുന്നു

> **Lead Summary:** **[** ചില സിനിമകൾ വലിയ ബഹളങ്ങളില്ലാതെ തിയേറ്ററിലെത്തി ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളും പ്രശംസയും കൂടിച്ചേരുമ്പോൾ അത്തരം ചിത്രങ്ങൾ പെട്ടെന്ന് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംനേടും. അത്തരത്തിൽ കേരളക്കരയിൽ തരംഗമായി മാറിയിരിക്കുകയാണ് സാവിൻ സാ സംവിധാനം ചെയ്ത് വിപിൻ ദാസ് തിരക്കഥയൊരുക്കിയ 'വാഴ 2'. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, നിലവിൽ 150 കോടി രൂപയും പിന്നിട്ട് പ്രദർശനം തുടരുകയാണ്. വിജയകരമായി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ആഗോള കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

## Article Content

**[** ചില സിനിമകൾ വലിയ ബഹളങ്ങളില്ലാതെ തിയേറ്ററിലെത്തി ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളും പ്രശംസയും കൂടിച്ചേരുമ്പോൾ അത്തരം ചിത്രങ്ങൾ പെട്ടെന്ന് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംനേടും. അത്തരത്തിൽ കേരളക്കരയിൽ തരംഗമായി മാറിയിരിക്കുകയാണ് സാവിൻ സാ സംവിധാനം ചെയ്ത് വിപിൻ ദാസ് തിരക്കഥയൊരുക്കിയ 'വാഴ 2'. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, നിലവിൽ 150 കോടി രൂപയും പിന്നിട്ട് പ്രദർശനം തുടരുകയാണ്. വിജയകരമായി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ആഗോള കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഏപ്രിൽ 2ന് ആയിരുന്നു ഹാഷിർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ താരങ്ങളും സീനിയർ അഭിനേതാക്കളും ഒന്നിച്ചെത്തിയ വാഴ് 2 തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ തന്നെ പോസിറ്റീവ് റിവ്യൂകൾ വന്നു. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.75 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. 10 കോടി അടുപ്പിച്ച് ആ​ഗോളതലത്തിലും നേടിയെന്നാണ് കണക്ക്. പിന്നീടുള്ള 10 ദിവസവും വാഴ 2ന്റെ ബോക്സ് ഓഫീസ് കുതിപ്പിയിരുന്നു. ആദ്യദിനം ഒഴിച്ചാൽ ബാക്കിയുള്ള ഒരുദിവസം പോലും ചിത്രം അഞ്ച് കോടി രൂപ കളക്ഷനിൽ നിന്നും താഴെ പോയിട്ടില്ല.

റിലീസ് ചെയ്ത് രണ്ടാം ഞായറാഴ്ചയായ ഏപ്രിൽ 12ന് 8.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്. ആ​ഗോളതലത്തിൽ പതിനൊന്ന് ദിവസം കൊണ്ട് 163.50 കോടി രൂപയാണ് വാഴ 2 നേടിയെന്നാണ് സാക്നിൽക്കിന്റെ കണക്ക്. ഇന്ത്യ​ഗ്രോസ് കളക്ഷൻ 89.75 കോടിയും നെറ്റ് 77.50 കോടിയുമാണ്. പ്രതിസന്ധിഘട്ടത്തിലും 5.75 കോടി രൂപയാണ് ഓവർസീസിലും നിന്നും വാഴ 2 നേടിയത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീനാഥിന്റെ വാക്കുകൾ പ്രകാരം ഏകദേശം 13 കോടി രൂപയാണ് വാഴ 2ന്റെ ബജറ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353168/vazha-is-a-big-hit-at-the-box-office-vazha-2-crosses-rs-163-crore-in-11-days)