'റാം മോശമായി പെരുമാറുന്നയാളാണ്'; 'നിതിന്‍ രാജിന്റെ മരണം; ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍

  'റാം മോശമായി പെരുമാറുന്നയാളാണ്'; 'നിതിന്‍ രാജിന്റെ മരണം; ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍
Apr 13, 2026 03:06 PM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/) അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകന്‍ ഡോ. കെ. റാമിനെതിരെ ആരോപണവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍.

റാം മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മുമ്പ് നടപടി നേരിട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. ജൂനിയര്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചുവെന്ന് കോളജിലെ വിദ്യാര്‍ഥി പ്രതികരിച്ചു.

പല തരത്തിലും ഡോ. റാം വിദ്യാര്‍ഥികളെ അധിക്ഷേപിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ടായിരുന്നു. നിതിന്‍ രാജിനോട് പറഞ്ഞ കാര്യങ്ങള്‍ ക്ലാസ്സില്‍ ഇല്ലാതിരുന്നതിനാല്‍ നേരിട്ട് കേട്ടിട്ടില്ല. എന്നാല്‍, അത് സത്യമാകുന്ന രീതിയിലാണ് ബാക്കിയുള്ള ക്ലാസുകളിലെ കുട്ടികളോട് ഡോ. റാമിന്റെ പെരുമാറ്റം -വിദ്യാര്‍ഥിനി പ്രതികരിച്ചു.

നിതിന്‍ രാജിന്റെ വീട്ടില്‍ എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ സന്ദര്‍ശനം നടത്തി. ജാതീയ അധിക്ഷേപം ഇന്നും നിലനില്‍ക്കുന്നു എന്ന് കേള്‍ക്കുന്നത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

പൊലീസ് പ്രവര്‍ത്തനം അനുയോജ്യമായ രീതിയിലാണ് നടക്കുന്നത്. മരണത്തില്‍ കൃത്യമായ പരാതിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ എസ്‌സി എസ്ടി അതിക്രമ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവര്‍ കമ്മീഷനേയും വിവരങ്ങള്‍ അറിയിക്കും. അത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'NithinRaj's death; More complaints against Dr. K. Ram

Next TV

Related Stories
ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

Apr 13, 2026 05:17 PM

ഒഴിവായത് വൻ ദുരന്തം: സെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു

സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു...

Read More >>
'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' -  എം മെഹബൂബ്

Apr 13, 2026 05:14 PM

'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' - എം മെഹബൂബ്

തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം: എം...

Read More >>
ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

Apr 13, 2026 05:01 PM

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി...

Read More >>
കണ്ണൂരിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

Apr 13, 2026 03:48 PM

കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

Apr 13, 2026 03:42 PM

ചൂട് ജീവനെടുത്തേനേ ....: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്

ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; നെടുമങ്ങാട് സ്വദേശിക്ക് സാരമായ...

Read More >>
Top Stories