വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു
Apr 12, 2026 12:56 PM | By Susmitha Surendran

(https://moviemax.in/ ) വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.

ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന 'ആവോ ഹുസൂർ തുംകോ', ആർ.ഡി. ബർമ്മനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.

1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആർ. റഹ്മാനുമായുള്ള സഹകരണത്തിലൂടെ 'തൻഹ തൻഹ', 'രംഗീല റേ' തുടങ്ങിയ ഐക്കണിക് ഗാനങ്ങൾ അവർ സമ്മാനിച്ചു. 'കഭി തോ നസർ മിലാവോ' പോലുള്ള ഇൻഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാൻ ആശാ ഭോസ്‌ലെയ്ക്ക് കഴിഞ്ഞു.

Renowned playback singer Asha Bhosle passes away

Next TV

Related Stories
 ഹൃദയാഘാതം: ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Apr 11, 2026 10:18 PM

ഹൃദയാഘാതം: ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമെന്ന്...

Read More >>
കുറ്റങ്ങൾ  ചെയ്ത് സന്ന്യാസി വേഷത്തിൽ ഒളിത്താവളം; വാരണാസിയിലെ ഇരുണ്ട ലോകത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആര്യ

Apr 11, 2026 01:01 PM

കുറ്റങ്ങൾ ചെയ്ത് സന്ന്യാസി വേഷത്തിൽ ഒളിത്താവളം; വാരണാസിയിലെ ഇരുണ്ട ലോകത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആര്യ

കുറ്റങ്ങൾ ചെയ്ത് സന്ന്യാസി വേഷത്തിൽ ഒളിത്താവളം; വാരണാസിയിലെ ഇരുണ്ട ലോകത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ...

Read More >>
മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ ഹൻസിക കോടതിയിൽ; രണ്ട് കോടിയുടെ മാനനഷ്ടക്കേസ്, 27 ലക്ഷം കടം വാങ്ങി തിരിച്ച നൽകിയില്ലെന്നും പരാതി

Apr 10, 2026 04:36 PM

മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ ഹൻസിക കോടതിയിൽ; രണ്ട് കോടിയുടെ മാനനഷ്ടക്കേസ്, 27 ലക്ഷം കടം വാങ്ങി തിരിച്ച നൽകിയില്ലെന്നും പരാതി

മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ ഹൻസിക കോടതിയിൽ; രണ്ട് കോടിയുടെ മാനനഷ്ടക്കേസ്, 27 ലക്ഷം കടം വാങ്ങി തിരിച്ച നൽകിയില്ലെന്നും...

Read More >>
'ഇത് നൂറുകണക്കിന് ആളുകളുടെ വിയർപ്പാണ്'; ‘ജനനായകൻ’ പ്രതിസന്ധിയിൽ വിജയ്‌ക്ക് പിന്തുണയുമായി ശിവകാർത്തികേയൻ

Apr 10, 2026 04:15 PM

'ഇത് നൂറുകണക്കിന് ആളുകളുടെ വിയർപ്പാണ്'; ‘ജനനായകൻ’ പ്രതിസന്ധിയിൽ വിജയ്‌ക്ക് പിന്തുണയുമായി ശിവകാർത്തികേയൻ

'ഇത് നൂറുകണക്കിന് ആളുകളുടെ വിയർപ്പാണ്'; ‘ജനനായകൻ’ പ്രതിസന്ധിയിൽ വിജയ്‌ക്ക് പിന്തുണയുമായി...

Read More >>
സിനിമാ ലോകത്തെ ഞെട്ടിച്ച് ‘ജനനായകൻ’ ചോർച്ച; ലീക്കായത് ചിത്രത്തിന്റെ ഫുൾ എച്ച്ഡി പതിപ്പ്

Apr 10, 2026 11:47 AM

സിനിമാ ലോകത്തെ ഞെട്ടിച്ച് ‘ജനനായകൻ’ ചോർച്ച; ലീക്കായത് ചിത്രത്തിന്റെ ഫുൾ എച്ച്ഡി പതിപ്പ്

സിനിമാ ലോകത്തെ ഞെട്ടിച്ച് ‘ജനനായകൻ’ ചോർച്ച; ലീക്കായത് ചിത്രത്തിന്റെ ഫുൾ എച്ച്ഡി...

Read More >>
Top Stories

News Roundup