---
title: "'30 ദിവസം കൊണ്ട് 14 കോടി!'; ഇൻസ്റ്റാഗ്രാമിൽ തരംഗമായി രേണു സുധിയുടെ പ്രൊഫൈൽ"
english_title: "'14 crores in 30 days!'; Renu Sudhi's profile goes viral on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352898/14-crores-in-30-days-renu-sudhis-profile-goes-viral-on-instagram"
published_at: "2026-04-11T17:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da316e9bcca_Renu_Sudhis_profile_goes_viral_on_Instagram.jpg"
keywords: []
---

# '30 ദിവസം കൊണ്ട് 14 കോടി!'; ഇൻസ്റ്റാഗ്രാമിൽ തരംഗമായി രേണു സുധിയുടെ പ്രൊഫൈൽ

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയും മറ്റും സജീവമായ രേണു, ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥിയായും ശ്രദ്ധ നേടിയിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രേണു സുധിയുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും വിവാദങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നത്.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയും മറ്റും സജീവമായ രേണു, ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥിയായും ശ്രദ്ധ നേടിയിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രേണു സുധിയുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും വിവാദങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നത്.

കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും മറ്റും നടന്നിരുന്നു. കൂടാതെ രേണു ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതും അതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒരുഭാഗത്ത് അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ രേണുവിന്റെ ഇൻസ്റ്റഗ്രാം അകൗണ്ട് വെരിഫൈഡ് ആയതും താരം രേഷ്മ പി തങ്കച്ചൻ എന്ന പേര് ഇൻസ്റ്റാഗ്രാമിൽ ചേർത്തതും വലിയ ചർച്ചയായി. രേഷ്മ പി തങ്കച്ചൻ എന്ന യഥാർത്ഥ പേര് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾകൊണ്ടാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ.

‘ഒരു മാസം കൊണ്ട് 14 കോടി’

ഇൻസ്റ്റാഗ്രാമിൽ സജീവമായ രേണു സുധിക്ക് നാല് ലക്ഷത്തോടടുപ്പിച്ച് ഫോളോവേഴ്സുണ്ട്. 4345 പോസ്റ്റുകളാണ് രേണു ഇതുവരെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാം വെരിഫിക്കേഷന് പിന്നാലെ തന്റെ പ്രൊഫഷണൽ ഡാഷ്ബോർഡിന്റെ സ്ക്രീൻഷോട്ട് രേണു പങ്കുവച്ചിരുന്നു. ഒരു മാസം കൊണ്ട് 14 കോടി കാഴ്ചക്കാരെയാണ് രേണു സുധി തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെ നേടിയിരിക്കുന്നത്. 2850 സബ്സ്ക്രൈബേഴ്‌സും രേണുവിന് നിലവിലുണ്ട്. 190 രൂപയാണ് രേണു ഒരു മാസം ഈടാക്കുന്നത്. എന്തായാലും തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങളെയും മറ്റും വിലക്കെടുക്കാതെ മുന്നോട്ട് തന്നെയാണ് രേണു സുധി പോകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352898/14-crores-in-30-days-renu-sudhis-profile-goes-viral-on-instagram)