---
title: "കുറ്റങ്ങൾ  ചെയ്ത് സന്ന്യാസി വേഷത്തിൽ ഒളിത്താവളം; വാരണാസിയിലെ ഇരുണ്ട ലോകത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആര്യ"
english_title: "Actor Arya opens up about the dark world of Varanasi after committing crimes and hiding in the guise of a monk"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352830/actor-arya-opens-up-about-the-dark-world-of-varanasi-after-committing-crimes-and-hiding-in-the-guise-of-a-monk"
published_at: "2026-04-11T13:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f965bb28f_aserfwse.jpg"
keywords: []
---

# കുറ്റങ്ങൾ  ചെയ്ത് സന്ന്യാസി വേഷത്തിൽ ഒളിത്താവളം; വാരണാസിയിലെ ഇരുണ്ട ലോകത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആര്യ

> **Lead Summary:** **[**മലയാളികൾക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമായ നടൻ ആര്യ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായ ‘നാൻ കടവുളി’നെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. 'മിസ്റ്റർ. എക്സ്' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം വാരണാസിയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരവും അല്പം ഞെട്ടിക്കുന്നതുമായ ചില കാര്യങ്ങളാണ് ആര്യ പങ്കുവെച്ചത്.

## Article Content

**[**മലയാളികൾക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമായ നടൻ ആര്യ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായ ‘നാൻ കടവുളി’നെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. 'മിസ്റ്റർ. എക്സ്' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം വാരണാസിയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരവും അല്പം ഞെട്ടിക്കുന്നതുമായ ചില കാര്യങ്ങളാണ് ആര്യ പങ്കുവെച്ചത്.

ചിത്രീകരണത്തിനായി വാരണാസിയിലെത്തിയപ്പോൾ അവിടെയുള്ള അഘോരികളിൽ എല്ലാവരും യഥാർത്ഥ സന്ന്യാസിമാരായിരുന്നില്ലെന്ന് ആര്യ പറയുന്നു. അവിടെയുള്ളവരിൽ 60 ശതമാനം പേർ മാത്രമാണ് യഥാർത്ഥ സന്ന്യാസിമാർ. ബാക്കി 40 ശതമാനം പേരും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നിയമത്തിൽ നിന്നും ഒളിച്ചോടി സന്ന്യാസി വേഷത്തിൽ കഴിയുന്നവരാണെന്ന് ആര്യ വെളിപ്പെടുത്തി.

ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ 'നാൻ കടവുൾ' ആര്യയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്ന 'മിസ്റ്റർ. എക്സ്' ആണ് ആര്യയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന വലിയ പ്രോജക്റ്റ്. സിനിഉലകം എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

നാൻ കടവുൾ സിനിമ ചെയ്യുന്ന സമയം വാരണാസിയിൽ പോയിരുന്നു. അവിടെ നിറയെ കള്ള സന്യാസിമാരുണ്ടായിരുന്നു. കൊലപാതകമടക്കം ചെയ്തിട്ട് ഒളിവിൽ കഴിയുന്നവരാകും. ഒരു അറുപത് ശതമാനം സന്ന്യാസിമാരും യഥാർത്ഥമായിരിക്കും. ബാക്കി 40 ശതമാനം പേരും കള്ള സ്വാമിമാരാണ്. പലരും കുറ്റവാളികളാണ്. ചിലരോട് നമ്മൾ പേര് ചോദിച്ചാൽ സ്വാമി എന്നെ പറയൂ. കൃത്യമായൊരു പേരില്ല. റേഷൻ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് തുടങ്ങി ഒന്നും തന്നെ കാണില്ല. ക്രിമിനൽ ആക്ടിവിറ്റീസ് ചെയ്ത് വന്നിട്ട് ഒളിച്ച് താമസിക്കുന്നവരാകും. മൂന്ന്, നാല് വർഷം റസ്റ്റ് എടുത്തിട്ട് പോകാൻ വന്നവർ !!

കുംഭമേളയുടെ ഇടയിൽ ഞങ്ങൾ ഷൂട്ട് ചെയ്യാൻ പോയിരുന്നു. പൊലീസുകാർ പറഞ്ഞത് ഞങ്ങൾ അൻപതിനായിരം പൊലീസുകരെ ഉള്ളൂ. നോർമൽ തോക്കാണ് കയ്യിലുള്ളതും. അവിടെ അകത്തുള്ളവർ എകെ 47 ആണ് വച്ചിരിക്കുന്നത്. അതുകൊണ്ട് സൂക്ഷിച്ച് ഷൂട്ടിം​ഗ് ചെയ്യണമെന്ന് അവർ പറഞ്ഞു. അതാണ് അവിടുത്തെ അവസ്ഥ. എല്ലായിടത്തും എല്ലാവിധമായിട്ടുള്ള ആളുകളും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/352830/actor-arya-opens-up-about-the-dark-world-of-varanasi-after-committing-crimes-and-hiding-in-the-guise-of-a-monk)