---
title: "മഞ്ജു വാര്യരെ 'കടന്നുപിടിച്ച്' ഉമ്മ വെച്ചു; വൈറൽ സംഭവത്തിൽ മറുപടിയുമായി ആ ആരാധിക!"
english_title: "Manju Warrier was 'grabbed' and kissed; The fan responded to the viral incident!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352989/manju-warrier-was-grabbed-and-kissed-the-fan-responded-to-the-viral-incident"
published_at: "2026-04-12T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db5b069e184_The_fan_responded_to_the_viral_incident.jpg"
keywords: []
---

# മഞ്ജു വാര്യരെ 'കടന്നുപിടിച്ച്' ഉമ്മ വെച്ചു; വൈറൽ സംഭവത്തിൽ മറുപടിയുമായി ആ ആരാധിക!

> **Lead Summary:** നടി മഞ്ജു വാര്യരെ ഉദ്ഘാടന വേദിയിൽ വെച്ച് ആരാധിക കെട്ടിപ്പിടിച്ച് ചുംബിച്ച വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാലക്കാട് വെച്ച് മാർച്ച് 15-ന് നടന്ന ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

## Article Content

നടി മഞ്ജു വാര്യരെ ഉദ്ഘാടന വേദിയിൽ വെച്ച് ആരാധിക കെട്ടിപ്പിടിച്ച് ചുംബിച്ച വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാലക്കാട് വെച്ച് മാർച്ച് 15-ന് നടന്ന ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

ഉദ്ഘാടനത്തിനെത്തിയ ജനങ്ങളുമായി സംവദിക്കാൻ ഒരുക്കിയ പ്രത്യേക സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഒരു ആരാധിക അപ്രതീക്ഷിതമായി വേദിയിലേക്ക് കയറിവരുകയും മഞ്ജു വാര്യരെ ബലമായി ചുംബിക്കുകയും ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരും ചുറ്റുമുള്ളവരും ഒരു നിമിഷം സ്തംഭിച്ചുപോയെങ്കിലും ഉടൻ തന്നെ അവർ ആരാധികയെ വേദിയിൽ നിന്നും മാറ്റി. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് അവതാരക അപ്പോൾ തന്നെ മൈക്കിലൂടെ വ്യക്തമാക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഈ ആരാധിക തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

ആരാധികയുടെ കുറിപ്പ്

കുട്ടിക്കാലലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ചേച്ചിയാണ്. അപ്പൊ മുതൽ മനസ്സിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ. ആ ഇഷ്‍ടവും വളരുന്നതിനു അനുസരിച് ഒരുപാട് വലുത് ആയിരിന്നു. എന്റെ സുഹൃത്തുക്കള്‍,ബന്ധുക്കള്‍‌ കൂടെ ജോലി ചെയ്യുന്നവർ അവരോടെക്ക് പറയും ഞാൻ മഞ്ജു ചേച്ചിയെ നേരിട്ട് കാണണം കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം എന്നാലും അത്രമേൽ ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുന്നതാണ് പക്ഷെ അത് ജീവിതത്തില്‍ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി ഞാൻ മനസ്സിൽ ആഗ്രഗിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ.. സംഭവിച്ചു പോയതാണ്... സ്‍നേഹം മഞ്ജുച്ചേച്ചി.

മഞ്‍ജുവിന്റെ മറുപടി

മഞ്‍ജു വാര്യരും യുവതിയുടെ കുറിപ്പിന് മറുപടിയായി എത്തി. ഒരുപാട് സ്‍നേഹം, നന്ദി എന്നായിരുന്നു മഞ്‍ജു വാര്യരുടെ മറുപടി. എമ്പുരാന് ശേഷം മഞ്ജു വാര്യരുടേതായി സിനിമകളൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു എമ്പുരാന്‍റെ റിലീസ്. കഴിഞ്ഞ വര്‍ഷം തന്നെ ഒരു ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമിലും മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352989/manju-warrier-was-grabbed-and-kissed-the-fan-responded-to-the-viral-incident)