---
title: "മാസം ഒരു കോടി വരുമാനം; ഇൻസ്റ്റഗ്രാമിലെ 'സബ്സ്ക്രിപ്ഷൻ റാണി' അശ്വനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി!"
english_title: "One crore monthly income; 'Subscription Queen' Ashwani's account on Instagram has disappeared!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352893/one-crore-monthly-income-subscription-queen-ashwanis-account-on-instagram-has-disappeared"
published_at: "2026-04-11T16:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da2e7ae17d9_SETE.jpg"
keywords: []
---

# മാസം ഒരു കോടി വരുമാനം; ഇൻസ്റ്റഗ്രാമിലെ 'സബ്സ്ക്രിപ്ഷൻ റാണി' അശ്വനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി!

> **Lead Summary:** **[** ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാസം ഒരു കോടിയിലധികം രൂപ വരുമാനം നേടി വാർത്തകളിൽ നിറഞ്ഞ അശ്വനി എ.യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ഇന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിലൂടെ ഏറ്റവും കൂടുതൽ വരുമാനം കൊയ്യുന്ന ഇൻഫ്ലുവൻസർ എന്ന നിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശ്വനി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായിരുന്നു.

## Article Content

**[** ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാസം ഒരു കോടിയിലധികം രൂപ വരുമാനം നേടി വാർത്തകളിൽ നിറഞ്ഞ അശ്വനി എ.യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ഇന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിലൂടെ ഏറ്റവും കൂടുതൽ വരുമാനം കൊയ്യുന്ന ഇൻഫ്ലുവൻസർ എന്ന നിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശ്വനി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായിരുന്നു.

2.85 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന അശ്വനിയുടെ പേജ് തിരയുമ്പോൾ 'ഈ പേജ് ലഭ്യമല്ല' എന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. അക്കൗണ്ട് തനിയെ നീക്കം ചെയ്തതാണോ അതോ ഇൻസ്റ്റഗ്രാം നടപടിയെടുത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.  പ്രതിമാസം 390 രൂപ സബ്സ്ക്രിപ്ഷൻ തുക നിശ്ചയിച്ചിരുന്ന അശ്വനിക്ക് 26,000-ത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു. പേളി മാണി, അഹാന കൃഷ്ണ തുടങ്ങിയ പ്രമുഖ താരങ്ങളേക്കാൾ കൂടുതൽ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയാണ് അശ്വനി ശ്രദ്ധിക്കപ്പെട്ടത്.

 വരുമാനക്കണക്കുകൾ പുറത്തുവന്നതോടെ അശ്വനിക്കെതിരെ വ്യാപകമായ റോസ്റ്റിംഗ് വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റോസ്റ്റർമാർക്കായി ബോധവൽക്കരണ വീഡിയോ ചെയ്യുമെന്നും അശ്വനി നേരത്തെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352893/one-crore-monthly-income-subscription-queen-ashwanis-account-on-instagram-has-disappeared)