ചൂടിന് ശമനമാകുമോ? സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ചൂടിന് ശമനമാകുമോ? സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Apr 12, 2026 09:42 AM | By Anusree vc

തിരുവനന്തപുരം: ( https://truevisionnews.com/) കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയർന്നുതന്നെ തുടരുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ്. ഇന്നലെ പാലക്കാട് 37.5 ഡിഗ്രിയും, കോട്ടയത്ത് 37 ഡിഗ്രിയും, കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Chance of rain with thunderstorms in the state

Next TV

Related Stories
ലൈസൻസ് പോയി; ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ നടപടി

Apr 16, 2026 03:10 PM

ലൈസൻസ് പോയി; ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ നടപടി

ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ...

Read More >>
ചൂട് കടുക്കുന്നു, ജാഗ്രത വേണം; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Apr 16, 2026 02:53 PM

ചൂട് കടുക്കുന്നു, ജാഗ്രത വേണം; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് കടുക്കുന്നു, ജാഗ്രത വേണം; സംസ്ഥാനത്ത് ഉയർന്ന താപനില...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ തീരുമാനം, വിദ്യാർഥികൾക്ക് ഉറപ്പു നൽകി മാനേജ്മെൻ്റ്

Apr 16, 2026 02:13 PM

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ തീരുമാനം, വിദ്യാർഥികൾക്ക് ഉറപ്പു നൽകി മാനേജ്മെൻ്റ്

നിതിൻ രാജിന്റെ മരണം, ഡോ. റാമിനെ പുറത്താക്കാൻ തീരുമാനം, വിദ്യാർഥികൾക്ക് ഉറപ്പു നൽകി...

Read More >>
വൈറൽ വിവാഹത്തിൽ കുരുക്ക് മുറുകുന്നു; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോലീസ് സംഘം കേരളത്തിൽ

Apr 16, 2026 02:12 PM

വൈറൽ വിവാഹത്തിൽ കുരുക്ക് മുറുകുന്നു; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോലീസ് സംഘം കേരളത്തിൽ

കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി; പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി...

Read More >>
Top Stories

News Roundup