വൈറൽ വിവാഹത്തിൽ കുരുക്ക് മുറുകുന്നു; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോലീസ് സംഘം കേരളത്തിൽ

വൈറൽ വിവാഹത്തിൽ കുരുക്ക് മുറുകുന്നു; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോലീസ് സംഘം കേരളത്തിൽ
Apr 16, 2026 02:12 PM | By Susmitha Surendran

എറണാകുളം: ( https://truevisionnews.com/) കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നത്.

വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.

വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി.​ വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍.

2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.

Controversial marriage of Kumbh Mela viral star; Madhya Pradesh police reach Kochi

Next TV

Related Stories
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 16, 2026 05:02 PM

മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

Apr 16, 2026 05:00 PM

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച്...

Read More >>
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

Apr 16, 2026 04:31 PM

ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

പത്തനംതിട്ടയില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ക്രൂരമായി...

Read More >>
കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

Apr 16, 2026 04:27 PM

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക്...

Read More >>
ചിറ്റാറ്റുകരയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

Apr 16, 2026 04:22 PM

ചിറ്റാറ്റുകരയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

ചിറ്റാറ്റുകരയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന്...

Read More >>
ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

Apr 16, 2026 03:33 PM

ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പ്രതി ആഷിക് റഹ്മാൻ...

Read More >>
Top Stories