---
title: "ജയറാമും കാളിദാസും ഒന്നിച്ച ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് നാളെ മുതൽ"
english_title: "Jayaram and Kalidas' 'Ashakal Aiyar' to be released on OTT; Streaming starts tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353631/jayaram-and-kalidas-ashakal-aiyar-to-be-released-on-ott-streaming-starts-tomorrow"
published_at: "2026-04-16T14:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0a292f3dc7_sdfygderf.jpg"
keywords: []
---

# ജയറാമും കാളിദാസും ഒന്നിച്ച ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് നാളെ മുതൽ

> **Lead Summary:** **[**മലയാളത്തിന്റെ പ്രിയതാരം ജയറാമും മകൻ കാളിദാസ് ജയറാമും 23 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചഭിനയിച്ച 'ആശകൾ ആയിരം' ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. തിയറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ കുടുംബ ചിത്രം ഏപ്രിൽ 17 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. വലിയ ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന അച്ഛൻ-മകൻ കോമ്പോ ഇനി ഡിജിറ്റൽ സ്ക്രീനുകളിലും ആവേശം നിറയ്ക്കാനൊരുങ്ങുകയാണ്.

## Article Content

**[**മലയാളത്തിന്റെ പ്രിയതാരം ജയറാമും മകൻ കാളിദാസ് ജയറാമും 23 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചഭിനയിച്ച 'ആശകൾ ആയിരം' ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. തിയറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ കുടുംബ ചിത്രം ഏപ്രിൽ 17 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. വലിയ ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന അച്ഛൻ-മകൻ കോമ്പോ ഇനി ഡിജിറ്റൽ സ്ക്രീനുകളിലും ആവേശം നിറയ്ക്കാനൊരുങ്ങുകയാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമ്മിച്ച 'ആശകൾ ആയിരം' ഒടിടി റിലീസിന് ഒരുങ്ങുന്നത്. 'ഒരു വടക്കൻ സെൽഫി'യിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജയറാമും കാളിദാസ് ജയറാമുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണിയും ചേർന്നാണ്. അച്ഛനും മകനും 23 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ഈ ചിത്രം നാളെ മുതൽ സീ ഫൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്‍ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353631/jayaram-and-kalidas-ashakal-aiyar-to-be-released-on-ott-streaming-starts-tomorrow)