കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ
Apr 16, 2026 05:00 PM | By Anusree vc

കാസർകോട്: ( www.truevisionnews.com ) കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചു. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഫലം ലഭിക്കാത്തത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്കൂൾ അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് പരീക്ഷാഫലം തടയാൻ കാരണമായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

പിഴവ് തിരുത്താൻ അനുമതി നൽകാത്തതിനാൽ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നൽകിയതോടെയാണ് വിഷയത്തിന്റെ കോഡ് തിരുത്തി പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുമതി ലഭിച്ചത്. പരീക്ഷ എഴുതിയ ശേഷം ഫലം തടഞ്ഞുവെച്ചതിൽ ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

സംസ്കൃതം കമ്യൂണിക്കേറ്റീവ് വിഷയത്തിന്റെ കോഡ് 122 ആയിരുന്നത് കഴിഞ്ഞ വർഷം 119 ആയി മാറിയത് ശ്രദ്ധയിൽപ്പെടാത്തതാണ് പിഴവിന് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഒരു വിദ്യാർഥിക്ക് 3500 രൂപ വീതം പിഴ ഒടുക്കിയിരുന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.

CBSE withholds exam results of 38 students in Kasaragod

Next TV

Related Stories
നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

Apr 16, 2026 06:39 PM

നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്, ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ...

Read More >>
അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Apr 16, 2026 06:13 PM

അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ്...

Read More >>
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

Apr 16, 2026 06:06 PM

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം, ഉസ്താദ്...

Read More >>
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 16, 2026 05:02 PM

മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
Top Stories

News Roundup