ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് ക്രൂര മർദ്ദനം; ഉസ്താദ് അറസ്റ്റിൽ
Apr 16, 2026 06:06 PM | By VIPIN P V

ഹരിപ്പാട്: ( www.truevisionnews.com ) ഹരിപ്പാട് സ്വദേശിനിയായ 15 വയസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മർദിച്ച ഉസ്താദ് അറസ്റ്റിൽ. കീരിക്കാട് വില്ലേജിൽ വേരുവള്ളി ഭാഗം മുറിയിൽ തയ്യിൽ പടീറ്റതിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് മകൻ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. രണ്ടാം പ്രതിയാണ് ഇപ്പോള്‍ പൊലീസിൻ്റെ പിടിയിലായത്.

കായംകുളത്തുള്ള വീട്ടിൽ വെച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരൽ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച സംഭവത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉസ്താദായ പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി. ഇയാളുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചു വന്നിരുന്നത്. നിലവിൽ ഇയാൾ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിൽ ക‍ഴിയുകയാണ്.

നേരത്തെ പുത്തൂരിലും സമാനമായ സംഭവം നടന്നിരുന്നു. ബാധ ഒ‍ഴിപ്പിക്കാനെന്ന പേരിൽ 16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ തന്ത്രിയെ, പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുരാരി തന്ത്രി എന്ന രാജൻ ബാബു, ബാധ ഒ‍ഴിപ്പിക്കാനെന്ന പേരിൽ അടച്ചിട്ട മുറിയിൽ കൊണ്ടു പോയി പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Ustad arrested for brutally beating 15 year old girl in the name of exorcism

Next TV

Related Stories
നിതിൻ രാജിൻ്റെ മരണം: ഒടുവിൽ നടപടിയെടുത്ത് മാനേജ്‌മെൻ്റ്, എം.കെ. റാമിനെ പുറത്താക്കി

Apr 16, 2026 07:50 PM

നിതിൻ രാജിൻ്റെ മരണം: ഒടുവിൽ നടപടിയെടുത്ത് മാനേജ്‌മെൻ്റ്, എം.കെ. റാമിനെ പുറത്താക്കി

നിതിന്‍ രാജിന്റെ മരണം, ഡോ. റാമിനെ കോളേജില്‍ നിന്ന്...

Read More >>
നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

Apr 16, 2026 06:39 PM

നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്, ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ...

Read More >>
അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Apr 16, 2026 06:13 PM

അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ്...

Read More >>
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 16, 2026 05:02 PM

മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
Top Stories

News Roundup