സ്റ്റെപ്പിട്ടത് ഇഷ്ടപ്പെട്ടില്ല, എടുത്തടിച്ചു പ്ലാസ്റ്റിക് കസേര! കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

സ്റ്റെപ്പിട്ടത് ഇഷ്ടപ്പെട്ടില്ല, എടുത്തടിച്ചു പ്ലാസ്റ്റിക് കസേര!  കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു
Apr 16, 2026 02:17 PM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/) കൊല്ലത്ത് ഗാനമേളയ്ക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന്‍ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള്‍ ആക്രമിച്ചത്.

പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന്‍ മുന്നിലേക്കു കയറി. ബാലചന്ദ്രന്‍ മദ്യലഹരിയിലായിരുന്നു.

അതിനിടെ സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചിടുകയായിരുന്നു. ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് ബാലചന്ദ്രന്‍ തന്നെ പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്.

കൊല്ലം നഗരത്തില്‍ ആക്രി വിറ്റ് ജീവിതോപാധി കണ്ടെത്തുന്ന ബാലചന്ദ്രന്‍ റോഡരികിലാണ് കിടക്കുന്നത്. മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് മദ്യപിച്ച് നൃത്തം ചെയ്തയാളെ പിടിച്ചുമാറ്റുതിന് പകരം കസേര കൊണ്ട് അടിച്ചത് ക്രൂരതയാണ് എന്നും മര്‍ദ്ദിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം.

Police register case after dancer hit with chair during music festival in Kollam

Next TV

Related Stories
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Apr 16, 2026 05:02 PM

മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

Apr 16, 2026 05:00 PM

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച്...

Read More >>
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

Apr 16, 2026 04:31 PM

ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ

പത്തനംതിട്ടയില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ക്രൂരമായി...

Read More >>
കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

Apr 16, 2026 04:27 PM

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക്...

Read More >>
ചിറ്റാറ്റുകരയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

Apr 16, 2026 04:22 PM

ചിറ്റാറ്റുകരയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

ചിറ്റാറ്റുകരയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന്...

Read More >>
ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

Apr 16, 2026 03:33 PM

ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പ്രതി ആഷിക് റഹ്മാൻ...

Read More >>
Top Stories