തൊഴുത്തിനു തീപിടിച്ച് മൂന്ന് കാളകൾക്ക് ചത്തു; ചത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന മൽസര കാളകൾ

തൊഴുത്തിനു തീപിടിച്ച് മൂന്ന് കാളകൾക്ക് ചത്തു; ചത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന മൽസര കാളകൾ
Apr 10, 2026 06:31 PM | By VIPIN P V

അരീക്കോട്: ( www.truevisionnews.com ) പത്തനാപുരം പൂവത്തിക്കണ്ടിയിൽ ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ തൊഴുത്തിനു തീപിടിച്ച് മൂന്ന് കാളകൾക്ക് ചത്തു. കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകം വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപെട്ടത്.

തീപിടുത്തത്തിൽ തൊഴുത്ത് പൂർണമയും കത്തിനശിക്കുകയും കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം തീ പടരുകയുമായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.

തുടർന്ന് മാവൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. എന്നാൽ അപ്പോഴേക്കും കാളകൾ ചത്തു. ലക്ഷങ്ങൾ വിലമതിക്കുന്ന കാളകളാണ് അപകടത്തിൽപെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അരീക്കോട് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു

bulls burnt to death in fire at areekode

Next TV

Related Stories
കോട്ടയത്ത്  ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

Apr 10, 2026 09:06 PM

കോട്ടയത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കവെ ഇടിമിന്നലേറ്റു; വിദ്യാര്‍ത്ഥിക്ക്...

Read More >>
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

Apr 10, 2026 08:41 PM

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന്...

Read More >>
ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

Apr 10, 2026 08:09 PM

ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

നിയമസഭ തിരഞ്ഞെടുപ്പ് ,ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35...

Read More >>
 എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Apr 10, 2026 07:47 PM

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

Read More >>
'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

Apr 10, 2026 06:49 PM

'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്, കത്തോലിക്ക...

Read More >>
മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

Apr 10, 2026 05:42 PM

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക്...

Read More >>
Top Stories