രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ

രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ
Apr 8, 2026 04:11 PM | By Anusree vc

കൊച്ചി:(truevisionnews.com) ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി പത്താം തീയതിയിലേക്ക് മാറ്റി. ഇതോടെ രഞ്ജിത്ത് ജയിലിൽ തുടരും. വോട്ട് ചെയ്യണമെന്ന ആവശ്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന് പറയുന്നത് 1951 ആക്ട് പ്രകാരം ശരിയല്ലെന്നും ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

റെഗുലര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്‍പില്‍ ഇരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. വോട്ട് ചെയ്യുക എന്നത് പ്രതിയെ സംബന്ധിച്ച് മൗലികവകാശമല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സാ സൗകര്യം കോടതി നിര്‍ദേശ പ്രകാരം ഒരുക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാൽ ഇടക്കാല ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കാരവനിൽ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാൻ ഡ്രൈവറെ അടക്കം ലൊക്കേഷനിൽ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോർട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Ranjith will remain in jail; Prosecution in court says those in jail do not have the right to vote

Next TV

Related Stories
അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

Apr 8, 2026 05:54 PM

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട്...

Read More >>
തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

Apr 8, 2026 05:35 PM

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു, കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ...

Read More >>
'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

Apr 8, 2026 05:09 PM

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്', ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ്...

Read More >>
'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' -  സണ്ണി ജോസഫ്

Apr 8, 2026 05:05 PM

'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' - സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവം , ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്: സണ്ണി...

Read More >>
കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും

Apr 8, 2026 05:00 PM

കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും

കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി...

Read More >>
Top Stories

News Roundup