ടിക്കറ്റില്ലാതെ വലഞ്ഞവർക്ക് ലോട്ടറി; വിഷു സ്പെഷ്യൽ ട്രെയിനുകളുടെ പടയോട്ടം തുടങ്ങുന്നു

ടിക്കറ്റില്ലാതെ വലഞ്ഞവർക്ക് ലോട്ടറി; വിഷു സ്പെഷ്യൽ ട്രെയിനുകളുടെ പടയോട്ടം തുടങ്ങുന്നു
Apr 8, 2026 04:44 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) വിഷു പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം നോർത്ത് എന്നീ റൂട്ടുകളിലാണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചത്.

ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ-മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം-ചെന്നൈ എഗ്മോർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും.

അടുത്ത ദിവസം(ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

അന്നേ ദിവസം (ഏപ്രിൽ 10) മംഗലാപുരത്തേക്ക് വീണ്ടും ട്രെയിൻ യാത്ര പുറപ്പെടും. ട്രെയിൻ നമ്പർ 06153 ചെന്നൈ എഗ്മോർ - മംഗലാപുരം സ്പെഷ്യൽ എഗ്മോറിൽ നിന്നും ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. അടുത്ത ദിവസം (ഏപ്രിൽ 11) കാലത്ത് 6.55ന് മംഗലാപുരത്തെത്തും.

മടക്ക ട്രെയിനായ 06154 വിഷുദിനമായ ഏപ്രിൽ 15നാണ് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കുക. ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45ന് ചെന്നൈ എഗ്മോറിലെത്തും.

മംഗലാപുരത്തുനിന്നും തിരുവനന്തപുരം നോർത്തിലേക്കും പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുണ്ട്. മംഗലാപുരത്തുനിന്നും ഏപ്രിൽ 11ന് വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ(06041) അടുത്ത ദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിലെത്തും.

കോട്ടയം വഴിയാണ് സർവീസ്. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി. വടകര, കോഴിക്കോട്, തിരൂർ, ഷൊർണുർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.മടക്ക ട്രെയിൻ (06042) ഏപ്രിൽ 12 കാലത്ത് 8.30ക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. അന്ന് രാത്രി 8.45ന് മംഗലാപുരത്തെത്തും.

Railways announces special trains to Kerala

Next TV

Related Stories
അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

Apr 8, 2026 05:54 PM

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട്...

Read More >>
തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

Apr 8, 2026 05:35 PM

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു, കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ...

Read More >>
'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

Apr 8, 2026 05:09 PM

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്', ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ്...

Read More >>
'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' -  സണ്ണി ജോസഫ്

Apr 8, 2026 05:05 PM

'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' - സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവം , ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്: സണ്ണി...

Read More >>
കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും

Apr 8, 2026 05:00 PM

കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും

കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി...

Read More >>
ആഹാ... ഇപ്പൊ എങ്ങനെയിരിക്കുന്നു.....!  ശോഭയുടെ വാദം പൊളിയുന്നു, പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്

Apr 8, 2026 04:32 PM

ആഹാ... ഇപ്പൊ എങ്ങനെയിരിക്കുന്നു.....! ശോഭയുടെ വാദം പൊളിയുന്നു, പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്

വോട്ടർക്ക് പണം നൽകിയെന്ന ആരോപണം , പണം കൈമാറിയ സ്ത്രീ ശോഭക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്...

Read More >>
Top Stories

News Roundup