---
title: "ബോക്സ് ഓഫീസിൽ 'വാഴ'കളുടെ തേരോട്ടം; ഏഴ് ദിവസത്തിനുള്ളിൽ 100 കോടി"
english_title: "'Vaazha' hits the box office; 100 crores in seven days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352274/vaazha-hits-the-box-office-100-crores-in-seven-days"
published_at: "2026-04-08T15:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d62de4c395c_DWERTUO.jpg"
keywords: []
---

# ബോക്സ് ഓഫീസിൽ 'വാഴ'കളുടെ തേരോട്ടം; ഏഴ് ദിവസത്തിനുള്ളിൽ 100 കോടി

> **Lead Summary:** **[**മലയാള സിനിമയിൽ യുവതാരങ്ങളെ അണിനിരത്തി സവിൻ എസ്.എ. സംവിധാനം ചെയ്ത 'വാഴ 2' ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് കേവലം ഏഴ് ദിവസത്തിനുള്ളിലാണ് ഈ നേട്ടം. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി കടക്കുന്ന മൂന്നാമത്തെ ചിത്രമെന്ന റെക്കോർഡും ഇതോടെ 'വാഴ 2' സ്വന്തമാക്കി.

## Article Content

**[**മലയാള സിനിമയിൽ യുവതാരങ്ങളെ അണിനിരത്തി സവിൻ എസ്.എ. സംവിധാനം ചെയ്ത 'വാഴ 2' ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് കേവലം ഏഴ് ദിവസത്തിനുള്ളിലാണ് ഈ നേട്ടം. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി കടക്കുന്ന മൂന്നാമത്തെ ചിത്രമെന്ന റെക്കോർഡും ഇതോടെ 'വാഴ 2' സ്വന്തമാക്കി.

 ആറ് ദിവസം കൊണ്ട് 100 കോടിയിലെത്തിയ 'തുടരും', വെറും രണ്ട് ദിവസം കൊണ്ട് ഈ നാഴികക്കല്ല് പിന്നിട്ട 'എമ്പുരാൻ' എന്നിവയാണ് വേഗതയുടെ കാര്യത്തിൽ ഇതിന് മുന്നിലുള്ള ചിത്രങ്ങൾ. 'ലോക' എന്ന ചിത്രത്തിനൊപ്പമാണ് ഇപ്പോൾ 'വാഴ 2' ഇടംപിടിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിൽ വലിയ കുതിപ്പാണ് ചിത്രം തുടരുന്നത്. നിലവിൽ ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും 16,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. വേനലവധിക്കാലം ആയതിനാൽ വരും ദിവസങ്ങളിലും കളക്ഷൻ വർദ്ധിക്കാനാണ് സാധ്യത.

 സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ് തുടങ്ങിയ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം, നവാഗതരുടെ കരുത്തിൽ 100 കോടി നേടുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായ നേട്ടമാണ്. 'വാഴ'യുടെ ആദ്യ ഭാഗം 'ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്' ആയിരുന്നെങ്കിൽ, രണ്ടാം ഭാഗം സാഹോദര്യത്തിന് പ്രാധാന്യം നൽകുന്ന 'ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' ആണ്. അജു വർഗീസ്, വിജയ് ബാബു, അൽഫോൻസ് പുത്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352274/vaazha-hits-the-box-office-100-crores-in-seven-days)