---
title: "'മോഷ്ഠിച്ചേ തിന്നാൻ പറ്റൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ!'; വാഴ 2 ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ"
english_title: "'If they have to steal to eat, let them eat that way!'; Alphonse's son against those spreading the Banana 2 footage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352277/if-they-have-to-steal-to-eat-let-them-eat-that-way-alphonses-son-against-those-spreading-the-banana-2-footage"
published_at: "2026-04-08T16:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d63022cbb54_JHKL;.jpg"
keywords: []
---

# 'മോഷ്ഠിച്ചേ തിന്നാൻ പറ്റൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ!'; വാഴ 2 ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ

> **Lead Summary:** **[** ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന 'വാഴ 2' എന്ന ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുള്ള അൽഫോൻസ്, അണിയറ പ്രവർത്തകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ ശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

## Article Content

**[** ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന 'വാഴ 2' എന്ന ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുള്ള അൽഫോൻസ്, അണിയറ പ്രവർത്തകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ ശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

> "വാഴ 2 പ്രേമത്തേക്കാൾ മികച്ചത്; പൈറസിക്കാരെ ഒഴിവാക്കൂ": രോഷത്തോടെ അൽഫോൻസ് പുത്രൻ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ തന്നെ ഇന്റർനെറ്റിൽ വ്യാജ പതിപ്പുകൾ (Pulp/Rip) പ്രചരിക്കുന്നത് സിനിമയെ ബാധിക്കുന്നുണ്ടെന്ന് അൽഫോൻസ് ചൂണ്ടിക്കാട്ടി.

 പലയിടങ്ങളിലും ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഇറങ്ങിയിട്ടുണ്ടെന്നും അത് ഷെയർ ചെയ്യാതെ തിയറ്ററിൽ പോയി തന്നെ കാണാൻ പ്രേക്ഷകർ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.  പേര് മാറ്റിയും മറ്റും സിനിമയുടെ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കുന്ന സംഘങ്ങൾ ഉണ്ടെന്നും, മോഷണം ശീലമായവർ അത് തുടരട്ടെ എന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു.

സ്വന്തം ചിത്രമായ 'പ്രേമ'ത്തേക്കാൾ മികച്ചതാണ് 'വാഴ 2' എന്ന് അൽഫോൻസ് അഭിപ്രായപ്പെട്ടു. പ്രേമം ഒരു വികാരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നുവെങ്കിൽ, കുടുംബബന്ധങ്ങൾക്കും വികാരങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന സിനിമയാണ് 'വാഴ 2' എന്ന് അദ്ദേഹം പറഞ്ഞു. വാഴ 2-വിന് ശേഷം ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക' എന്ന ചിത്രത്തിലാണ് അൽഫോൻസ് പുത്രൻ ഇനി അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352277/if-they-have-to-steal-to-eat-let-them-eat-that-way-alphonses-son-against-those-spreading-the-banana-2-footage)