---
title: "മമ്മൂക്കയോട് വോട്ട് ചോദിച്ച് അഖിൽ മാരാർ; 'ബെസ്റ്റ് വിഷസ്' നേർന്ന് താരം; തൃക്കാക്കരയിൽ ആവേശം കൊഴുക്കുന്നു"
english_title: "Akhil Marar asks Mammootty for votes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352263/akhil-marar-asks-mammootty-for-votes"
published_at: "2026-04-08T15:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6263c5f360_16.jpg"
keywords: []
---

# മമ്മൂക്കയോട് വോട്ട് ചോദിച്ച് അഖിൽ മാരാർ; 'ബെസ്റ്റ് വിഷസ്' നേർന്ന് താരം; തൃക്കാക്കരയിൽ ആവേശം കൊഴുക്കുന്നു

> **Lead Summary:** **[**തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും നൽകിയ പ്രതികരണങ്ങൾ പുറത്തുവിട്ടു.

## Article Content

**[**തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും നൽകിയ പ്രതികരണങ്ങൾ പുറത്തുവിട്ടു.

മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിയോട് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടും അനുഗ്രഹം തേടിയും അഖിൽ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് ലഭിച്ച മറുപടികളുടെ സ്ക്രീൻഷോട്ടുകളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

നാടിന് വേണ്ടി പ്രവർത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് താൻ മത്സരരംഗത്തുള്ളതെന്നും അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ട അഖിലിന് 'ബെസ്റ്റ് വിഷസ്' എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം തന്നെ മോഹൻലാലിനും അഖിൽ സന്ദേശം അയച്ചിരുന്നു. 'സ്നേഹവും പ്രാര്‍ഥനകളും' എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം.

മഹാനടന്മാരുടെ ഈ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് അഖിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. എൻഡിഎ മുന്നണിയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാർത്ഥിയായാണ് അഖിൽ തൃക്കാക്കരയിൽ ജനവിധി തേടുന്നത്.

യുഡിഎഫിന്റെ ഉമ തോമസും എൽഡിഎഫിന്റെ പുഷ്പ ദാസും അഖിലിനൊപ്പം ശക്തമായ മത്സരരംഗത്തുണ്ട്. സാബു എം ജേക്കബിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് പാർട്ടി പ്രവേശനം അറിയിച്ച അഖിൽ, സ്ഥാനാർത്ഥി പട്ടിക വന്നതോടെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352263/akhil-marar-asks-mammootty-for-votes)