കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും

കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും
Apr 8, 2026 05:00 PM | By Krishnapriya S R

കോഴിക്കോട് : (truevisionnews.com)  നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനെത്തുന്നവരെ വരവേല്‍ക്കാന്‍ ഹല്‍വയുമായി തിരഞ്ഞെടുപ്പ് കമീഷന്‍. ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഓരോ ബൂത്തുകളിലാണ് ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് മധുരം നല്‍കുക.

കന്നി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ച 'വോട്ട് സ്വീറ്റന്‍ഡ് കേരള' ക്യാമ്പയിനിന്റെ ഭാഗമായാണ് മധുരവിതരണം. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ 200 ഹല്‍വ പാക്കറ്റുകള്‍ എത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരോ വോളണ്ടിയര്‍മാരോ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് കന്നി വോട്ടറാണെന്ന് ഉറപ്പുവരുത്തിയ ശേഷമാകും പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത 'ഫുള്‍വ-ഹല്‍വ' നല്‍കുക. ഇതിനായി അധിക വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും.

കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ ഒരുക്കിയ ബൂത്തുകള്‍ -മണ്ഡലം, ബൂത്ത്, ബ്രാക്കറ്റില്‍ ബൂത്ത് നമ്പര്‍, കന്നിവോട്ടര്‍മാരുടെ എണ്ണം ക്രമത്തില്‍:

1. വടകര: സെന്റ് ആന്റണീസ് ജെ.ബി സ്‌കൂള്‍ (156), 37

2. കുറ്റ്യാടി: പാളയാട് എല്‍.പി സ്‌കൂള്‍ (222), 35.

3. നാദാപുരം: നാദാപുരം ഗവ. യു.പി സ്‌കൂള്‍, എന്‍.ആര്‍.ഇ.പി ബില്‍ഡിങ് (225), 17.

4. കൊയിലാണ്ടി: കോരപ്പുഴ ഗവ. ഫിഷറീസ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ (220), 6.

5. പേരാമ്പ്ര: കീഴരിയൂര്‍ യു.പി സ്‌കൂള്‍ (156), 23.

6. ബാലുശ്ശേരി: മൂലാട് ഹിന്ദു എയ്ഡഡ് എല്‍.പി സ്‌കൂള്‍ (29), 24.

7. എലത്തൂര്‍: പറമ്പില്‍കടവ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ (208), 60.

8. കോഴിക്കോട് നോര്‍ത്ത്: എ.എം.എല്‍.പി സ്‌കൂള്‍ ചെലവൂര്‍, മൂഴിക്കല്‍ (135), 39.

9. കോഴിക്കോട് സൗത്ത്: കല്ലായി ഗവ. ഗണപത് എച്ച്.എസ്.എസ് (122), 47.

10. ബേപ്പൂര്‍: ചുങ്കം ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (156), 21.

11. കുന്ദമംഗലം: പാറമ്മല്‍ മുഹിമ്മത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, മാവൂര്‍ (154), 39.

12. കൊടുവള്ളി: ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍, വെളിമണ്ണ (54), 26.

13. തിരുവമ്പാടി: സെന്റ് സെബാസ്റ്റിയന്‍ ഹൈസ്‌കൂള്‍, കൂടരഞ്ഞി (106), 22.

First-time voters will be welcomed with halwa.

Next TV

Related Stories
അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

Apr 8, 2026 05:54 PM

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട്...

Read More >>
തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

Apr 8, 2026 05:35 PM

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു, കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ...

Read More >>
'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

Apr 8, 2026 05:09 PM

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്', ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ്...

Read More >>
'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' -  സണ്ണി ജോസഫ്

Apr 8, 2026 05:05 PM

'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' - സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവം , ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്: സണ്ണി...

Read More >>
ആഹാ... ഇപ്പൊ എങ്ങനെയിരിക്കുന്നു.....!  ശോഭയുടെ വാദം പൊളിയുന്നു, പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്

Apr 8, 2026 04:32 PM

ആഹാ... ഇപ്പൊ എങ്ങനെയിരിക്കുന്നു.....! ശോഭയുടെ വാദം പൊളിയുന്നു, പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്

വോട്ടർക്ക് പണം നൽകിയെന്ന ആരോപണം , പണം കൈമാറിയ സ്ത്രീ ശോഭക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്...

Read More >>
Top Stories

News Roundup