'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

'അശ്ശീല ആം​ഗ്യം കാണിച്ചിട്ടില്ല, നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്'; ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ
Apr 8, 2026 05:09 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) അധിക്ഷേപ ആംഗ്യം കാണിച്ചെന്ന ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. പിന്തുടർന്ന് വേട്ടയാടിയിട്ടില്ല. നിയമലംഘനമുണ്ടായപ്പോൾ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്. പണം നൽകിയത് ശോഭയുടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീ തന്നെയെന്നും കോൺഗ്രസ് നേതാവ് വിനേഷ് സർഗ പ്രതികരിച്ചു.

'അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്.

പണം കൊടുത്ത സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മൂന്ന് ദിവസമായി പിന്തുടരുന്നു എന്ന ആരോപണവും പ്രവർത്തകർ നിഷേധിച്ചു. കഴിഞ്ഞ് മൂന്ന് ദിവസം തങ്ങൾ തെരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നുവെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

വിജയം ഉറപ്പായപ്പോൾ കാറിൽ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വാദം. അധിക്ഷേപ ആംഗ്യം കാണിച്ചപ്പോഴാണ് ചോദ്യം ചെയ്തതത്. പണം നൽകിയത് തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ആളെല്ല, വേട്ടയാടി അപമാനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തന്നെ വേട്ടയാടിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശോഭാ സുരേന്ദ്രൻ വ്യക്തമായി മറുപടി നൽകിയില്ല. പണം നൽകിയ വെള്ള ചുരിദാറിട്ട സ്ത്രീയുമായി തനിക്കൊരു ബന്ധവുമില്ല, അവർ തൻ്റെ കാറിൽ കയറിയിട്ടില്ല എന്നു തുടങ്ങിയ കാര്യങ്ങൾ ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.

പിരായിരിയിൽ ബിജെപി പ്രവർത്തകർ സാരി വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ കാണിച്ചപ്പോൾ ഇത് സാരി വിതരണമാണോ എന്ന മറുചോദ്യം ശോഭാ സുരേന്ദ്രൻ തിരിച്ച് ചോദിച്ചു. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരായ ആരോപണങ്ങളും ഇതിനെതിരെ ശോഭ നിരത്തി.

അതേസമയം, പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

Congress workers deny Shobha Surendran's allegations

Next TV

Related Stories
ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

Apr 8, 2026 07:24 PM

ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക്...

Read More >>
ബേപ്പൂരിലും വോട്ടിന് നോട്ട്? കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ പരാതി

Apr 8, 2026 07:15 PM

ബേപ്പൂരിലും വോട്ടിന് നോട്ട്? കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ പരാതി

കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ...

Read More >>
ശാരീരിക അസ്വസ്ഥത, ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

Apr 8, 2026 06:47 PM

ശാരീരിക അസ്വസ്ഥത, ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു...

Read More >>
അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

Apr 8, 2026 05:54 PM

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണം വേണമെന്ന് ആവിശ്യം

അതിവേഗം ജില്ലാ കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട്...

Read More >>
തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

Apr 8, 2026 05:35 PM

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്

തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു, കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ...

Read More >>
'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' -  സണ്ണി ജോസഫ്

Apr 8, 2026 05:05 PM

'ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം, ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്' - സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവം , ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്: സണ്ണി...

Read More >>
Top Stories

News Roundup

News from Regional Network