ശാരീരിക അസ്വസ്ഥത, ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

ശാരീരിക അസ്വസ്ഥത, ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു
Apr 8, 2026 06:47 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) എളങ്കൂര്‍ വില്ലേജ് ഓഫീസറും പത്തനംതിട്ട എരുമേലി ചാത്തന്‍തറ സ്വദേശിയുമായ കെ കെ രാജു (53) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. പേലേപ്പുറത്തെ വില്ലേജ് ഓഫീ സിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനോട് റൂമിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുമായി ആശുപത്രിയിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസർ കുഴഞ്ഞുവീണത്. ഉടനെ എളങ്കൂറിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എളങ്കൂര്‍ വില്ലേജ് സെക്ടറല്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വില്ലേജിന് കിഴിലെ ബൂത്തുകള്‍ സജ്ജമാക്കുന്നതിനും മറ്റും അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

Village officer collapses and dies while preparing to go to hospital

Next TV

Related Stories
സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

Apr 8, 2026 07:45 PM

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്...

Read More >>
മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം. അഷ്റഫ്

Apr 8, 2026 07:42 PM

മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം. അഷ്റഫ്

മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം....

Read More >>
ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

Apr 8, 2026 07:24 PM

ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക്...

Read More >>
Top Stories

News Roundup