ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിക്കുക,​ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
Apr 8, 2026 07:24 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 09/04/2026 മുതൽ 11/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

chance of rain in these districts

Next TV

Related Stories
സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

Apr 8, 2026 07:45 PM

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്...

Read More >>
മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം. അഷ്റഫ്

Apr 8, 2026 07:42 PM

മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം. അഷ്റഫ്

മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം....

Read More >>
ബേപ്പൂരിലും വോട്ടിന് നോട്ട്? കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ പരാതി

Apr 8, 2026 07:15 PM

ബേപ്പൂരിലും വോട്ടിന് നോട്ട്? കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ പരാതി

കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ...

Read More >>
Top Stories










News Roundup