'ഉമ്മൂമ്മ വളർത്തിയ മോന്റെ സിനിമയാണിത്'; തീയേറ്ററുകൾ ഇളക്കിമറിക്കുമ്പോഴും ഉമ്മൂമ്മയെ ചേർത്തുപിടിച്ച് ഹാഷിർ

'ഉമ്മൂമ്മ വളർത്തിയ മോന്റെ സിനിമയാണിത്'; തീയേറ്ററുകൾ ഇളക്കിമറിക്കുമ്പോഴും ഉമ്മൂമ്മയെ ചേർത്തുപിടിച്ച് ഹാഷിർ
Apr 8, 2026 03:00 PM | By Anusree vc

(moviemax.in) സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'വാഴ 2' റെക്കോർഡ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വൻ വിജയം നേടുന്ന ചിത്രം, കളക്ഷൻ റെക്കോർഡുകളുടെ പട്ടികയിൽ സൂപ്പർതാരങ്ങളായ മോഹൻലാൽ, വിജയ്, രജനികാന്ത് എന്നിവർക്കൊപ്പം ഇടം നേടിയിരിക്കുകയാണ്.

ഹാഷിറും സംഘവും മുഖ്യവേഷങ്ങളിലെത്തിയ ചിത്രം ഇതിനോടകം വലിയ ലാഭമാണ് നിർമ്മാതാക്കൾക്ക് നേടിക്കൊടുത്തത്. റെക്കോർഡ് കളക്ഷനിലൂടെ മുൻനിര താരങ്ങളുടെ ചിത്രങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് 'വാഴ 2' കാഴ്ചവെക്കുന്നത്.

ഈ വന്‍ വിജയത്തിനിടയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹാഷിര്‍ തന്റെ ഉമ്മയുടെ ഉമ്മയോട് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എന്റെ സിനിമ ഇറങ്ങാന്‍ പോകുവാണ്, ഉമ്മ വളര്‍ത്തിയ മോന്റെ സിനിമ'- എന്നാണ് ഹാഷിര്‍ വീഡിയോയില്‍ പറയുന്നത്. ' എനിക്ക് ഒരു വയസുള്ളപ്പോള്‍ എന്റെ ഉമ്മ ജോലി കിട്ടി കാസര്‍ഗോഡേക്ക് പോയി, അന്നുമുതല്‍ ഉമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്. പ്രമോഷന്റെ ഭാഗമായി ഞാന്‍ 7 ദിവസത്തേക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പറഞ്ഞു മനസിലാക്കിയതാണ്- ഹാഷിര്‍ ക്യൂ സ്റ്റുഡിയോയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രം ഞായാറഴ്ച കേരളത്തില്‍ നിന്നും മാത്രമായി നേടിയത് എട്ട് കോടിയാണ്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടി എന്ന നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ആണ് ഹാഷിര്‍ ഇടംനേടിയിരിക്കുന്നത്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടിയില്‍ അധികം നേടിയ ചിത്രമുള്ള മറ്റ് മൂന്ന് താരങ്ങളേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാല്‍, വിജയ്, രജനികാന്ത് എന്നിവരായിരുന്നു അവര്‍. എമ്പുരാന്‍, ലിയോ, കൂലി എന്നിവയാണ് വാഴയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍. എന്നാല്‍ കൂലിയുടെ നേട്ടം റിലീസ് ദിനത്തില്‍ ആയിരുന്നു. എമ്പുരാനും ലിയോയും റിലീസ് ദിനത്തിന് ശേഷവും എട്ട് കോടിക്ക് മുകളില്‍ ഒറ്റ ദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. ആ ക്ലബ്ബിലേക്കാണ് വാഴ 2 എത്തിയിരിക്കുന്നത്.

സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് സിനിമയെന്നും ഇമോഷണല്‍ സീനുകള്‍ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യല്‍ മീഡിയ സെന്‍സേഷനുകള്‍ ആയ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്, അല്‍ അമീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlight: 'This is the movie my mother raised'; Hashir holds onto his mother even as the theaters are rocking

Next TV

Related Stories
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

May 27, 2026 02:25 PM

ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ...

Read More >>
Top Stories










News Roundup